ബിഹാറില്‍ പിതാവിന്റെ കണ്‍മുന്നില്‍വെച്ച് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

പാറ്റ്‌ന: ബിഹാറില്‍ 19 കാരിയെ പിതാവിന്റെ കണ്‍മുന്നില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്തു. ഈ മാസം നാലാം തിയതിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവ ദിവസം അക്രമികള്‍ ഇവരുടെ വീട്ടില്‍ എത്തുകയും വാതിലില്‍ തട്ടി വിളിച്ച് വെള്ളം നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. വെള്ളം എടുക്കാന്‍ പെണ്‍കുട്ടിയുടെ പിതാവ് അകത്തേക്ക് പോയ സമയത്ത് അക്രമികള്‍ വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു.

വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രതികള്‍ പെണ്‍കുട്ടിയെയും പിതാവിനെയും വീടിനു പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി.  പ്രതികള്‍ പിതാവിനെ മര്‍ദ്ദിച്ചവശനാക്കിയതിനു ശേഷം ഒരു മരത്തില്‍ കെട്ടിയിടുകയും പെണ്‍കുട്ടിയെ ഇയാളുടെ മുന്‍പില്‍വെച്ച് കൂട്ടബലാത്സംഗം ചെയ്യുകയുമായിരുന്നു.

സംഭവത്തില്‍ പൊലീസ് ആറുപേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഗ്രാമവാസികള്‍ കേസ് ഒത്തുതീര്‍പ്പാക്കണം എന്നാവശ്യപ്പെട്ട് പെണ്‍കുട്ടിയെയും പിതാവിനെയും സമീപിച്ചിരുന്നു. എന്നാല്‍ ഇവര്‍ ഇതിന് വഴങ്ങാതെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

DONT MISS
Top