ഫെയ്‌സ്ബുക്ക് മെസ്സഞ്ചര്‍ ഉപയോക്താക്കള്‍ക്കും അയച്ച മെസ്സേജ് ഡിലീറ്റാക്കാം; ഇനി ‘അബദ്ധത്തില്‍ അയച്ച’ പേടി വേണ്ട

വാട്‌സാപ്പിന് സമാനമായി അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാനുള്ള സംവിധാനം ഫെയ്‌സ്ബുക്ക് മെസ്സഞ്ചറിലും എത്തി. അണ്‍സെന്റ് എന്ന പേരില്‍ ഈ ഫീച്ചര്‍ ലഭ്യമായി. നേരത്തെ പലതവണ ഈ ഫീച്ചര്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

സുക്കര്‍ബര്‍ഗ് നേരത്തെ ചിലര്‍ക്ക് അയച്ച മെസ്സേജുകള്‍ ഡിലീറ്റ് ചെയ്തിരുന്നു. ഇത് സ്വകാര്യത സംരക്ഷിക്കാനുള്ള നീക്കമാണെന്ന് വിശദീകരണവും പുറത്തുവന്നു. എന്നാല്‍ ഇത് ചിലര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന് അന്നുമുതല്‍ക്കേ വിമര്‍ശനമുയര്‍ന്നിരുന്നു.

വാട്‌സാപ്പിന് സമാനമായി നീക്കപ്പെട്ട മെസ്സേജുകളുടെ സ്ഥാനത്ത് മെസ്സേജുകള്‍ നീക്കപ്പെട്ടു എന്ന സന്ദേശമുണ്ടാകും. 10 മിനുട്ടുകളാണ് മെസ്സേജ് ഡിലീറ്റ് ചെയ്യാന്‍ ഏവര്‍ക്കും ലഭിക്കുക. ഉപയോക്താക്കാള്‍ ഇതിനോട് അനുകൂലമായാണ് പ്രതികരിക്കുന്നത്.

അബദ്ധത്തില്‍ അയച്ചുപോയ സന്ദേശങ്ങള്‍ കളയാന്‍ നിലവില്‍ ഒരു വഴിയുമില്ലായിരുന്നു. ഇക്കാര്യംകൊണ്ട് ഉപയോക്താക്കള്‍ വാട്‌സാപ്പ് കൂടുതലായി ഉപയോഗിക്കുന്നുണ്ടോ എന്നും ഫെയ്‌സ്ബുക്ക് പഠിച്ചു. തുടര്‍ന്നാണ് ഏറ്റവും പ്രധാനപ്പെട്ട ഈ ഫീച്ചറും മെസ്സെഞ്ചറിലേക്ക് നല്‍കാന്‍ ഫെയ്‌സ്ബുക്ക് തീരുമാനിച്ചത്.

DONT MISS
Top