ഡ്രോണുകള്‍ കൊണ്ടൊരു ദൃശ്യ വിസ്മയം; ഷെയ്ഖ് മുഹമ്മദിനുള്ള ആദരം ഗിന്നസ് റെക്കോര്‍ഡില്‍ (വീഡിയോ)

ഷെയ്ഖ് മുഹമ്മദിനും ഷെയ്ഖ് ഹംദാനുമുള്ള ആദരവ് ആകാശത്ത് വിടര്‍ന്നപ്പോള്‍ അത് ദൃശ്യവിസ്മയമായി മാറി. യുഎഇയിലാണ് ഭരണാധികാരികളെ ഇങ്ങനെ വ്യത്യസ്തമായി ആദരിച്ചതും അത് ലോക ശ്രദ്ധ ആകര്‍ഷിച്ചതും.

യുഎഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദിനേയും കിരിടാവകാശി ഹംദാന്‍ ബിന്‍ മുഹമ്മദിനേയുമാണ് ഡ്രോണുകള്‍ ആകാശത്ത് വരച്ചിട്ടത്. 300 ഡ്രോണുകള്‍കൊണ്ടാണ് ഈ വിസ്മയം വിരിയിച്ചത്. നന്ദി ഷെയ്ഖ് മുഹമ്മദ് എന്ന് ഡ്രോണുകള്‍കൊണ്ട് വാനില്‍ എഴുതുകയും ചെയ്തു. ഈ പ്രകടനം ഗിന്നസ് റെക്കോര്‍ഡിനും അര്‍ഹമായിട്ടുണ്ട്.

എന്നാല്‍ പരിപാടിക്ക് പിന്നാലെ ഇതില്‍ കൂടുതല്‍ ഡ്രോണുകള്‍ കൊണ്ട് ഇത്തരം ആകാശ ചിത്രങ്ങള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട് ചിലര്‍ രംഗത്ത് വന്നു. 1300 ഡ്രോണുകള്‍ കൊണ്ട് ചൈന ഇങ്ങനെ പ്രകടനം നടത്തിയെന്നും നേരത്തെ ഖത്തര്‍ ഇത്തരത്തില്‍ ചെയ്തിരുന്നു എന്നുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ ചിലര്‍ അവകാശവാദമുന്നയിക്കുന്നു.

ഈ വര്‍ഷം സഹനത്തിന്റെ വര്‍ഷമായി ആചരിക്കാന്‍ യുഎഇ തീരുമാനിച്ചു. സമാധാന പ്രചാരകരായി ലോകത്തിന് മാതൃകയാവുക എന്നതാണ് രാജ്യം ലക്ഷ്യം വയ്ക്കുന്നത്.

ഡ്രോണുകള്‍ തീര്‍ത്ത ദൃശ്യവിസ്മയത്തിന്റെ വീഡിയോ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top