വിവാഹം കഴിഞ്ഞ് വെറും മൂന്ന് മിനുട്ടുകള്‍ കൊണ്ട് വേര്‍പിരിഞ്ഞു; ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ വിവാഹ മോചനം

പ്രതീകാത്മക ചിത്രം

വിവാഹിതരായ യുവാക്കള്‍ വെറും മൂന്ന് മിനുട്ടുകള്‍ കൊണ്ട് വേര്‍പിരിഞ്ഞു. കുവൈറ്റിലാണ് ഈ സംഭവം നടന്നത്. രാജ്യത്തെ ഏറ്റവും വേഗമേറിയ വിവാഹ മോചനമാണ് നടന്നതെന്ന് കുവൈറ്റിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ജഡ്ജിയുടെ മുന്നില്‍വച്ച് വിവാഹ കരാറിലേര്‍പ്പെട്ട ജോഡികളുടെ ഇടയില്‍നിന്ന് യുവതി പെട്ടന്ന് ഇറങ്ങിപ്പോവുകയായിരുന്നു. പിന്നീട് തിരിച്ചെത്തി വിവാഹമോചനം ആവശ്യപ്പെടുകയും ജഡ്ജ് അവിടെവച്ച് വിവാഹമോചനം അനുവദിക്കുകയുമായിരുന്നു.

വിവാഹം കഴിഞ്ഞയുടനെ സംസാരത്തിനിടെ യുവാവ് യുവതിയെ ‘സ്റ്റുപിഡ്’ എന്ന് വിളിച്ചതാണ് വിവാഹ മോചനത്തിനുണ്ടായ കാരണം എന്ന് ക്യു8 എന്ന മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ വ്യക്തികളുടെ പേരുവിവരങ്ങള്‍ പുറത്തുവിടാന്‍ മാധ്യമം തയാറായില്ല.

വിവാഹത്തിന്റെയും വിവാഹമോചനത്തിന്റെയും പ്രത്യേകതകളാല്‍ സോഷ്യല്‍ മീഡിയയിലും ഇത് ചര്‍ച്ചയായി. യുവതിയുടെ നിലപാടിനെ പിന്തുണയ്ക്കുകയാണ് ആളുകള്‍ എന്നും യുവതി സിമ്പതി അര്‍ഹിക്കുന്നതായി ആളുകള്‍ കരുതുന്നു എന്നും ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top