രഞ്ജി ട്രോഫിയില്‍ മുത്തമിട്ട് വിദര്‍ഭ; സൗരാഷ്ട്രയെ കീഴടക്കിയത് 78 റണ്‍സിന്

നാഗ്പൂര്‍: രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയെ 78 റണ്‍സിന് പരാജയപ്പെടുത്തി കിരീടത്തില്‍ മുത്തമിട്ട് വിദര്‍ഭ. വിദര്‍ഭ ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ സൗരാഷ്ട്രയുടെ ഇന്നിംഗ്‌സ് 127 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

വിദര്‍ഭയുടെ കരുത്തുറ്റ ബൗളിംഗ് നിരയാണ് സൗരാഷ്ട്രയുടെ കുതിപ്പിന് കടിഞ്ഞാണിട്ടത്. വിദര്‍ഭയുടെ ആദിത്യ സര്‍വതെ ആറും അക്ഷയ് വാഖറെ മൂന്നും വിക്കറ്റ് വീഴ്ത്തി മികച്ച പ്രകടനം കാഴ്ച്ചവെച്ചു. 11 വിക്കറ്റും 49 റണ്‍സും നേടിയ സര്‍വതെയാണ് കളിയിലെ താരം.

ഇത് രണ്ടാം തവണയാണ് വിദര്‍ഭ കിരീടം നേടുന്നത്. എന്നാല്‍ സൗരാഷ്ട്രയ്ക്ക ഇത് മൂന്നാമത്തെ ഫൈനല്‍ തോല്‍വിയാണ്. രഞ്ജി ട്രോഫി ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന ആറാമത്തെ ടീമാണ് വിദര്‍ഭ. മുംബൈ, മഹാരാഷ്ട്ര, കര്‍ണാടക, രാജസ്ഥാന്‍, ഡല്‍ഹി ടീമുകളാണ് മുമ്പ് കിരീടം നിലനിര്‍ത്തിയവര്‍.

DONT MISS
Top