പശുക്കള്‍ക്കായി ‘രാഷ്ട്രീയ കാമധേനു ആയോഗ്’; ദേശീയ പശുക്കമീഷന് ക്യാബിനറ്റിന്റെ അനുമതി

ദില്ലി: പശുക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും അതിന്റെ സംരക്ഷണത്തിനുമായുള്ള ദേശീയ പശുക്കമീഷന് ക്യാബിനറ്റിന്റെ അംഗീകാരം. രാഷ്ട്രീയ കാമധേനു ആയോഗ് എന്നാണ് ഈ സംവിധാനത്തിന് സര്‍ക്കാര്‍ പേര് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി ഒന്നിന് പിയൂഷ് ഗോയല്‍ അവതരിപ്പിച്ച ബജറ്റിലാണ് പശുക്കമീഷന്‍ രൂപീകരിക്കും എന്ന പ്രഖ്യാപനം ഉണ്ടായത്.

പശുപരിപാലനം, അവയുടെ സുരക്ഷ, പശുക്കളുടെ വികസനം എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ടാണ് പശുക്കമീഷന് രൂപം നല്‍കിയിരിക്കുന്നത്. പശുക്കമീഷന്‍ രൂപീകരിക്കുന്നതോടെ ഇത് പശുക്കളെ വളര്‍ത്തുന്ന സ്ത്രീകള്‍ക്കും ചെറു കിട കന്നുകാലി കര്‍ഷകര്‍ക്കും ഗുണകരമാകും എന്നും സര്‍ക്കാര്‍ പറയുന്നു.

വെറ്റിനറി, ആനിമല്‍ സയന്‍സ്, കാര്‍ഷിക സര്‍കലാശാല തുടങ്ങിയവുമായി ചേര്‍ന്നാണ് രാഷ്ടീയ കാമധേനു ആയോഗും പ്രവര്‍ത്തിക്കുക. രാജ്യത്ത് 19 കോടി പശുക്കളും 10 കോടി കാളകളുമാണ് ഉള്ളത്. രാജ്യത്തിന്റെ വലിയ വിഭവമാണിത്. അതിനാലാണ് ഇത്തരത്തില്‍ ഒരു കമ്മീഷന്‍ രൂപീകരിച്ചത് എന്നും കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.

Also read: പശുക്കളുടെ തലയില്‍ ജിപിഎസ് ഘടിപ്പിക്കാനുറച്ച് ഗുജറാത്ത് സര്‍ക്കാര്‍, ഗോസേവ മൊബൈല്‍ ആപ്പും ഉടന്‍; ഇനി വീട്ടിലിരുന്നുതന്നെ പശുവിന്റെ നീക്കങ്ങളറിയാം

ബജറ്റില്‍ ഗോ പരിപാലനത്തിനായുള്ള വിഹിതം 750 കോടിയായും കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍ ഇത്തരത്തില്‍ പശു പരിപാലനത്തിന് പ്രത്യേക പരിഗണനയാണ് നല്‍കിവരുന്നത്. വസുന്ധരെ രാജെയുടെ നേതൃത്വത്തിലുണ്ടായിരുന്ന മുന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ പശുക്കളുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് മന്ത്രിസഭയില്‍ പശുപരിപാലന വകുപ്പും രൂപീകരിച്ചിരുന്നു. പശു സംരക്ഷണത്തിന് പണം കണ്ടെത്തുന്നതിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ മദ്യത്തിന് പ്രത്യേക സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഗുജറാത്തില്‍ ഗോസേവയും ഗോചാര്‍ വികാസ് ബോര്‍ഡും ചേര്‍ന്ന് പശുക്കളുടെ തലയില്‍ ജിപിഎസ് അടങ്ങിയ ചിപ്പ് ഘടിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു.
ജിപിഎസാണ് ചിപ്പിലെ പ്രധാനഘടകം. പശുവിന്റെ ഇനം, വയസ്, പാല്‍ചുരത്തുന്ന അളവ്, ഉടമസ്ഥന്റെ പേര്, ആരോഗ്യ വിവരങ്ങള്‍, നേരത്തെ വളര്‍ന്ന സ്ഥലത്തിന്റെ വിവരങ്ങള്‍ എന്നിവയ്ക്കുപുറമേ വെവ്വേറെ നമ്പരും പശുക്കളുടെ തലയിലെ ചിപ്പിലുണ്ടാവുക.

റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറില്‍ ഒമര്‍ ലുലു പങ്കെടുത്ത എപ്പിസോഡ് കാണാം

DONT MISS
Top