തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആപ്ലിക്കേഷന്‍ ദുരുപയോഗം ചെയ്യുന്നതായി വാട്‌സ്ആപ്പ് മേധാവി; അക്കൗണ്ടുകള്‍ മരവിപ്പിച്ചേക്കും

ദില്ലി: ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി രാഷ്ട്രീയ പാര്‍ട്ടികള്‍ വാട്‌സ്ആപ്പ് ദുരുപയോഗം ചെയ്യുന്നതായി വാട്‌സ്ആപ്പ് കമ്മ്യൂണിക്കേഷന്‍ മേധാവി കാള്‍ വൂഗ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം നിലനില്‍ക്കേയാണ് വാട്‌സ്ആപ്പ് മേധാവിയുടെ അറിയിപ്പ്.

Read more പുത്തന്‍ നവീകരണങ്ങള്‍ വരുത്തി വാട്‌സ് ആപ്പ്; ഇനി ഉപയോക്താവിന്റെ ലൊക്കേഷനും പങ്കുവെയ്ക്കാം

തെരഞ്ഞെടുപ്പ് സമയത്ത് വോട്ടര്‍മാര്‍ക്കിടയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വാട്‌സ്ആപ്പ് ഉപയോഗിക്കാറുണ്ടെന്നും ഇനിയും അത്തരത്തിലുള്ള ദുരുപയോഗം ശ്രദ്ധയില്‍ പെട്ടാല്‍ അത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുമെന്നും കാള്‍ വൂഗ് വ്യക്തമാക്കി. വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ തങ്ങള്‍ സജീവമാണെന്ന് കോണ്‍ഗ്രസ്-ബിജെപി പ്രവര്‍ത്തകര്‍ കഴിഞ്ഞ ഡിസംബറില്‍ നടന്ന രാജസ്ഥാന്‍ തെരഞ്ഞെടുപ്പിനിടെ റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ടറോട് പറഞ്ഞിരുന്നു.

Read more കമ്പനികള്‍ക്ക് വേണ്ടി പ്രത്യേക മെസേജിങ് സംവിധാനവുമായി വാട്‌സ് ആപ്പ്

വാട്‌സ്ആപ്പ് ഒരു രാഷ്ട്രീയ പ്രക്ഷേപണമല്ലെന്നും തെരഞ്ഞെടുപ്പ് സമയങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പരസ്പരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാവശ്യമായ നടപടികള്‍ ആരംഭിച്ചതായും ദുരുപയോഗത്തിനായി ഉപയോഗിക്കുന്ന അക്കൗണ്ടുകള്‍ ഓരോ മാസവും കണ്ടെത്തി മരവിപ്പിക്കുമെന്നും വൂഗ് അറിയിച്ചു. നിലവില്‍ 200 മില്ല്യണ്‍ ആളുകളാണ്  ഇന്ത്യയില്‍ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നത്.

DONT MISS
Top