ഗോസംരക്ഷണം പാളിപ്പോയി; മോദിക്ക് വോട്ടില്ലെന്ന് യുപിയിലെ കര്‍ഷകര്‍

ലക്‌നൗ: ഗോസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയത് ബിജെപി സര്‍ക്കാരിന് കനത്ത തിരിച്ചടിയാവുകയാണ്. ഗോസംരക്ഷണ പദ്ധതികള്‍ നടപ്പാക്കിയതുമൂലം പശുക്കളെ വിറ്റഴിക്കാനാവാത്ത സാഹചര്യത്തിലാണ് ആളുകള്‍. അലഞ്ഞുതിരിഞ്ഞു നടക്കുന്ന കന്നുകാലികള്‍ കൃഷിയിടത്തിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഉത്തര്‍പ്രദേശിലെ കര്‍ഷകര്‍ ഉറക്കമൊഴിച്ച് തങ്ങളുടെ കൃഷിയിടത്തിന് രാത്രി മുഴുവന്‍ കാവല്‍ കിടക്കുകയാണിപ്പോള്‍.

ദാല്‍ തടാകത്തിന്റെ നടുവില്‍വെച്ചും മോദിയുടെ കൈവീശല്‍; വീഡിയോ പ്രചരിക്കുന്നു (വീഡിയോ)

കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വലിയ പ്രതിസന്ധിയിലാണിവര്‍. ഈ സാഹചര്യത്തിലാണ് മോദിക്ക് വോട്ടു ചെയ്യണമോ എന്ന കാര്യം ആലോചിക്കേണ്ടതുണ്ടെന്ന് കര്‍ഷകര്‍ പറയുന്നത്. ഉത്തര്‍പ്രദേശിലെ മഹാബാന്‍ ഉള്‍പ്പെടെയുള്ള ഒമ്പത് ഗ്രാമങ്ങളിലെ അമ്പതില്‍പരം കര്‍ഷകരാണ് നിലപാട് വ്യക്തമാക്കിയത്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷമാണ് പ്രായമായ പശുക്കളെ വില്‍ക്കാന്‍ പാടില്ലെന്ന നിയമം വന്നത്. ഗോസംരക്ഷക പ്രവര്‍ത്തകരെ ഭയന്ന് കച്ചവടത്തിനും ആരും തയ്യാറാവാതായി. ഇതോടെയാണ് പ്രശ്‌നം രൂക്ഷമായത്.

മോദിയോടുള്ള സ്‌നേഹം കാരണം വിവാഹിതരായി; ഇപ്പോള്‍ പിരിയുന്നതാണ് നല്ലതെന്നു തോന്നുന്നുവെന്ന് പെണ്‍കുട്ടി

കാര്‍ഷിക മേഖലയ്‌ക്കേറ്റ കനത്ത തിരിച്ചടിയാണ് ഇവരെ മാറി ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നതും. എന്നാല്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കര്‍ഷകരെ എന്‍ഡിഎയിലേക്ക് അടുപ്പിക്കുവാനുള്ള ശ്രമങ്ങളാണ് ബിജെപി ഇപ്പോള്‍ നടത്തി വരുന്നത്.

DONT MISS
Top