‘ആരാധകരെ നിലക്ക് നിര്‍ത്തണം’; സ്ത്രീകളെ അപഹസിച്ചു കൊണ്ടുള്ള ട്രോളുകള്‍ക്കെതിരെ നടി രഞ്ജിനി


സ്ത്രീകളെ അപഹസിച്ചുകൊണ്ട് സമൂഹ മാധ്യമങ്ങളില്‍ ട്രോളുകള്‍ നിരവധിയാണ്. ഇത്തരം അപഹാസ്യമായ ട്രോളുകള്‍ പങ്കുവെക്കുന്നതില്‍ നിന്ന് ആരാധകരെ നിലക്കു നിര്‍ത്തണമെന്ന് സൂപ്പര്‍താരങ്ങളോട് ആവശ്യപ്പെട്ട് നടി രഞ്ജിനി.

നടിയുടെയും മോഹന്‍ലാലിന്റേയും ചിത്രങ്ങള്‍ വെച്ചുള്ള ട്രോളുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ട്രോളുകള്‍ക്കെതിരെ തനിക്കു നിയമനടപടി സ്വീകരിക്കാന്‍ കഴിയുമെന്നും രഞ്ജിനി പറഞ്ഞു. ഒപ്പം മറുപടിയായി പില്‍ക്കാലത്തെ മോഹന്‍ലാലിന്റെ ചിത്രം വെച്ചുള്ള ട്രോള്‍ പോസ്റ്റിടുകയും ചെയ്തു.

ട്രോളുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ് താന്‍, എന്നാല്‍ സ്ത്രീകള്‍ക്കെതിരെ മാത്രം നടത്തുന്ന പരിഹാസ്യം അംഗീകരിക്കാനാവില്ലെന്നും രഞ്ജിനി പറയുന്നു.

വേണ്ടത്ര വിസര്‍ജിച്ച് സ്വയം വിശുദ്ധരാകൂ; മോഹന്‍ലാല്‍ ഫാന്‍സിന്റെ സൈബര്‍ ആക്രമണത്തിന് ടോയ്‌ലറ്റ് ചിത്രത്തിലൂടെ ചുട്ട മറുപടി നല്‍കി അധ്യാപിക

പ്രായക്കൂടുതലാണെന്ന് പറഞ്ഞ് വിവാഹഭ്യര്‍ത്ഥന വേണ്ടെന്നു വച്ച പെണ്‍കുട്ടി, പ്രണയാഭ്യര്‍ത്ഥന നടത്തിയ പുരുഷന്‍ എന്നിങ്ങനെ രണ്ടു പേരുടെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചതാണ് ട്രോള്‍. ആദ്യ ഫോട്ടോയില്‍ അഭ്യര്‍ത്ഥന നടത്തിയ സമയത്തെ ചിത്രത്തിനായി ചിത്രം എന്ന സിനിമയിലെ മോഹന്‍ലാലിന്റേയും രഞ്ജിനിയുടെയും ഫോട്ടോസാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ട് വര്‍ഷം കഴിഞ്ഞ് എന്ന പേരില്‍ രണ്ടാമതായി മോഹന്‍ലാലിന്റെ അതേ ഫോട്ടോയും രഞ്ജിനിയുടെ പുതിയ രൂപത്തിലുള്ള ഫോട്ടോയുമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള വേര്‍തിരിവുകള്‍ ചൂണ്ടിക്കാണിച്ചാണ് രഞ്ജിനി പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.

ട്രോളിനെതിരെ മറുപടി പോസ്റ്റിട്ട രഞ്ജിനി തലയില്‍ മുടിയില്ലാത്ത മോഹന്‍ലാലിന്റെ ഇപ്പോഴത്തെ ചിത്രം പ്രചരിപ്പിച്ചാണ് മറുപടി നല്‍കിയിരിക്കുന്നത്. എന്നാല്‍ മോഹന്‍ലാലിന്റെ മുടിയില്ലാത്ത ചിത്രം പ്രചരിപ്പിച്ചതിനെതിരെ ആരാധകര്‍ പോസ്റ്റിനടിയില്‍ അസഭ്യവും ആക്രമണവും നടത്തുന്നുണ്ട്. ഏതോ ട്രോള്‍ ഗ്രൂപ്പ് ചെയ്ത ട്രോളിന് താരത്തെയും ആരാധകരെയും എന്തിന് പഴിക്കുന്നു എന്നു ചോദിച്ചായിരുന്നു ആക്രമണം.

DONT MISS
Top