ഷാജിപാപ്പന്‍ വീണ്ടുമെത്തുമെന്ന് ഉറപ്പായി; ആരാധകര്‍ ആഹ്ലാദത്തില്‍

തിയേറ്ററുകളില്‍ പൊട്ടിച്ചിരി തീര്‍ത്തെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ട ചിത്രമായിരുന്നു ആട്. എന്നാല്‍ പിന്നീട് ഷാജിപാപ്പനേയും കൂട്ടരേയും പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ജയസൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രമായി ഇത് മാറുകയും ചെയ്തു.

ഇത്തരത്തിലുള്ള പ്രശസ്തി ലഭിച്ചതിനാല്‍ ആട് 2 സിനിമയാവുകയും സാമ്പത്തികമായി വിജയിക്കുകയും ചെയ്തു. ഇപ്പോള്‍ ആട് അടുത്ത ഭാഗവും അണിയറയില്‍ ഒരുക്കത്തിലാണ്. നിര്‍മാതാവ് വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്.

ആട് ഒന്നാം ഭാഗം റിലീസായതും രണ്ടാം ഭാഗത്തേക്കുള്ള തീരുമാനമെടുത്തതും ഫെബ്രുവരി ആറിനാണ് അതുകൊണ്ട് ഇന്നുതന്നെ പറയാം, ആട് 3 വരും എന്നാണ് വിജയ് ബാബു തന്റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതറിഞ്ഞ പാപ്പന്‍ ആരാധകര്‍ സന്തോഷം പങ്കുവയ്ക്കുന്നുമുണ്ട്. എപ്പോഴാണ് ഷൂട്ട് ആരംഭിക്കുക എന്ന കാര്യങ്ങളൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല എങ്കിലും ഉടന്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം.

DONT MISS
Top