രണ്ട് ഗോളുകള്‍ക്ക് 69-ാം മിനുട്ട് വരെ മുന്നില്‍; ബെംഗളുരുവിനെ വിറപ്പിച്ച് ബ്ലാസ്റ്റേഴ്‌സ് സമനിലയില്‍ കുരുങ്ങി

ബെംഗളുരു: ഏറെ നാളുകള്‍ക്കുശേഷം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മികച്ച പ്രകടനം ഇന്ന് പുറത്തുവന്നു. ലീഗിലെ ഏറ്റവും മികച്ച ടീമെന്ന് വിശേഷിപ്പിക്കാവുന്ന ബെഗളുരുവിനെ വിറപ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. 69-ാം മിനുട്ട് വരെ 2-0 എന്ന നിലയില്‍ കളി മുന്നോട്ട് കൊണ്ടുപോയതിന് ശേഷം ബ്ലാസ്റ്റേഴ്‌സ് കളി കൈവിട്ടു.

16-ാം മിനുട്ടില്‍ സ്റ്റോയനോവിച്ച് പെനാല്‍റ്റി ഗോളാക്കുമ്പോഴാണ് ബ്ലാസ്‌റ്റേഴ്‌സ് ഉണരുന്നത്. തുടര്‍ന്ന് 40-ാം മിനുട്ടില്‍ കറേജ് പെക്കൂസണ്‍ നേടിയ മിന്നും ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ഈ സീസണിലെതന്നെ മികച്ച ഗോളുകളിലൊന്നായി. സ്റ്റോയനോവിച്ചിന്റ ഒരു ഗോള്‍ ശ്രമം ക്രോസ്ബാറിലിടിച്ച് പുറത്തേക്ക് പോയില്ലായിരുന്നുവെങ്കില്‍ പന്ത് വലതുളച്ചേനെ. കളിയിലുടനീളം സ്‌റ്റോയനോവിച്ചും പോപ്ലാറ്റ്‌നിക്കും മികച്ച ഫോമിലായിരുന്നു.

സുനില്‍ ഛേത്രിയുടെ പാസില്‍ ഉദാന്ത സിംഗാണ് ബെഗളുരുവിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം ഗോള്‍ ഛേത്രിതന്നെ നേടിയപ്പോള്‍ കേരളം തിരികെയെത്താത്തവിധം താഴേക്കുപോയു. എങ്കിലും ലീഗിലെ മുമ്പന്മാരായ ബെംഗളുരുവിനെ വിറപ്പിക്കാനായതില്‍ ബ്ലാസ്റ്റേഴ്‌സിന് എക്കാലവും അഭിമാനിക്കാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top