കാള്‍ മാര്‍ക്‌സിന്റെ ശവകുടീരത്തിന് നേരെ അക്രമം

ലണ്ടന്‍: ലണ്ടനിലെ സെമിത്തേരിയിലെ കാള്‍ മാര്‍ക്‌സ് ശവകുടീരത്തിന് നേരെ അക്രമം. കാള്‍ മാര്‍ക്‌സിന്റെയും കുടുംബത്തിന്റെയും പേരുകള്‍ കൊത്തിവെച്ച ശവകുടീരത്തിന് നേരെയാണ് അക്രമമുണ്ടായത്. തിങ്കളാഴ്ചയാണ് സംഭവം നടന്നത്.

ശവകുടീരത്തിന് നേരെ പെട്ടെന്ന് ഉണ്ടായ അക്രമമല്ലെന്നും കാള്‍ മാര്‍ക്‌സിന്റെ തത്വചിന്തയ്ക്കും പ്രത്യയശാസ്ത്രത്തിനുമെതിരായ ബോധപൂര്‍വ്വമായ അക്രമമാണിതെന്നും സെമിത്തേരി ട്രസ്റ്റ് നടത്തുന്ന ഡംഗവെല്‍ പറഞ്ഞു. ശവകുടീരത്തിന് എളുപ്പം കേടുവരാവുന്ന ഭാഗത്താണ് പ്രഹരമേറ്റതെന്നും ഇത് ബോധപൂര്‍വ്വമായ ശ്രമമാണെന്നും പൊലീസ് പറയുന്നു.

ജര്‍മ്മന്‍ തത്വചിന്തകനും കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുമായ കാള്‍ മാര്‍ക്‌സ് 1849 ലാണ് ലണ്ടനിലേക്ക് പാലായനം ചെയ്തത്. പിന്നീട് ജീവിതാവസാനം വരെയുള്ള പ്രവര്‍ത്തനം ലണ്ടനിലായിരുന്നു. അനാരോഗ്യത്തെ തുടര്‍ന്ന് 1883 മാര്‍ച്ച് 14 നായിരുന്നു മാര്‍ക്‌സ് മരണമടഞ്ഞത്. ബ്രിട്ടനിലെ ശവകുടീരങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണിത്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. നേരത്തെ 1970 ല്‍ ശവകുടീരത്തിന് നേരെ അക്രമം നടന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top