‘മുന്നണികളില്‍ വിശ്വാസമില്ല’; ‘മക്കള്‍ നീതി മയ്യം’ തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ ഹാസന്‍


ചെന്നൈ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ മക്കള്‍ നീതി മയ്യം ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കമല്‍ ഹാസന്‍. മുന്നണി സംവിധാനങ്ങളിലുള്ള വിശ്വാസം നഷ്ടപ്പെട്ടതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

നേരത്തെ മക്കള്‍ നീതി മയ്യം കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനുള്ള സാധ്യതകളുണ്ടെന്നു വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഊഹാപോഹങ്ങളെയെല്ലാം കാറ്റില്‍ പറത്തിയാണ് കമല്‍ ഹാസന്‍ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതേ സമയം ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം കമല്‍ ഹാസന് തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

കമല്‍ ഹാസന്‍ തമിഴകം കീഴടക്കുമോ, പര്യടനം ഇന്ന് ഈറോഡില്‍

തമിഴ്‌നാട്ടിലെ തെരഞ്ഞെടുപ്പ് ജനഹിതം അറിയുന്നതിന് മുന്നോടിയായി മധുരയില്‍ പര്യടനത്തിലാണ് കമല്‍ ഹാസന്‍. 39 മണ്ഡലങ്ങളിലും പുതുച്ചേരിയിലും മത്സരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടിയുടെ കരുത്ത് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഹാസന്‍ മുന്നണിയിലുള്ള തന്റെ അവിശ്വാസത്തെക്കുറിച്ച് തുറന്നടിച്ചത്.

DONT MISS
Top