ഇന്ത്യയുടെ 40-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹം ജിസാറ്റ്-31 ഭ്രമണപഥത്തില്‍

ബംഗളൂരു: ഇന്ത്യയുടെ 40 ാമത് ആശയവിനിമയ ക്രിത്രിമോപഗ്രഹമായ ജിസാറ്റ്-31 വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു. യുഎസിലെ ഫ്രഞ്ച് ഗയാന ബഹിരാകാശ കേന്ദ്രത്തില്‍നിന്നായിരുന്നു വിക്ഷേപണം. വിക്ഷേപണം നടത്തി 42 മിനിറ്റുകൊണ്ട് ഉപഗ്രഹം ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിന്റെ ഭാരം 2,535 കിലോയാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.31 നായിരുന്നു വിക്ഷേപണം.

15 വര്‍ഷം കാലാവധിയുള്ള ഉപഗ്രഹം ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഇന്ത്യയുടെ ക്രിത്രിമോപഗ്രഹങ്ങള്‍ക്ക് സാങ്കേതിക സഹായം നല്‍കും. ടെലിവിഷന്‍, ഡിജിറ്റല്‍ സാറ്റലൈറ്റ് വാര്‍ത്താശേഖരണം, വിസാറ്റ് നെറ്റ്‌വര്‍ക്ക്. ഡിടിഎച്ച് ടെലിവിഷന്‍ സേവനം തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഉപഗ്രഹം പ്രയോജനപ്പെടുത്തുകയെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി. വിപുലമായ ബാന്‍ഡ് ശേഷിയുള്ള ട്രാന്‍സ്‌പോണ്ടര്‍ വഴി അറബിക്കടല്‍, ബംഗാള്‍ ഉള്‍ക്കടല്‍, ഇന്ത്യന്‍ മഹാസമുദ്രം എന്നിവിടങ്ങളിലും കവറേജ് ലഭിക്കും.

DONT MISS
Top