ജനറല്‍ മോട്ടോഴ്‌സ് തൊഴിലാളികളെ പിരിച്ചുവിടല്‍ നടപടിയിലേക്ക്‌ കടക്കുന്നു

ഒട്ടാവ: അമേരിക്കയിലെ ജനറല്‍ മോട്ടോഴ്‌സ് കമ്പനി തൊഴിലാളികളെ പിരിച്ചുവിടല്‍ നടപടിയിലേക്ക്. പിരിച്ചുവിടലുമായുള്ള നടപടികള്‍ ഇന്ന് ആരംഭിക്കുമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

READ MORE ഐഡിയ-വോഡഫോണ്‍ ലയനം: ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍; ചെലവുകള്‍ വെട്ടിക്കുറച്ച് കമ്പനി

കമ്പനിയുടെ നാലാം വര്‍ഷത്തെ സാമ്പത്തിക ഫലം പ്രഖ്യാപിക്കാനിരിക്കെയാണ് പിരിച്ചുവിടല്‍ നടപടി. ഇതോടെ 4,000 ത്തോളം പേര്‍ക്ക് ജോലി നഷ്ടമാകും. കഴിഞ്ഞ നവംബറില്‍ കമ്പനി 17,700 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.

രണ്ടാം തവണയാണ് കമ്പനി പിരിച്ചുവിടല്‍ നടപടിക്കൊരുങ്ങുന്നത്. ഇതോടെ ജനറല്‍ മോട്ടോഴ്‌സിന്റെ ജീവനക്കാര്‍ പ്രതിസന്ധിയിലാണ്.

DONT MISS
Top