പശുവിനെ കശാപ്പ് ചെയ്തു; മധ്യപ്രദേശില്‍ മൂന്നുപേര്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തി; ഗോസംരക്ഷക പ്രീണന നയവുമായി കോണ്‍ഗ്രസും

ഭോപ്പാല്‍: പശുവിനെ കശാപ്പ് ചെയ്ത മൂന്നുപേര്‍ക്കെതിരെ മധ്യപ്രദേശില്‍  ദേശസുരക്ഷാ നിയമം ചുമത്തി കേസെടുത്തു. മധ്യപ്രദേശിലെ ഖ്വാണ്ഡയിലാണ് മൂന്നു പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നിരന്തരം വര്‍ഗീയ സംഘര്‍ഷങ്ങള്‍ നടക്കുന്നതിനാലാണ് പൊലീസ് പ്രതികള്‍ക്കെതിരെ ദേശസുരക്ഷാ നിയമം ചുമത്തിയത്.

പശുവിനെ കശാപ്പ് ചെയ്ത സംഭവത്തില്‍ നദീം, ഷക്കീല്‍, അസം എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പാലു കൊണ്ടുപോകുന്ന കണ്ടയ്‌നറുകളിലാണ് സംഘം മാംസം കടത്തിയത്. പൊലീസിനെ കണ്ടതും പ്രതികള്‍ സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ടു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ഒരു നടപടി എടുക്കുന്നത്. സാമുദായിക സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് പ്രതികള്‍ക്കെതിരെ ദേശസുരക്ഷ നിയമം ചുമത്തി കേസെടുത്തിരിക്കുന്നത്.

DONT MISS
Top