വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി സൗദി

ദമാം: സൗദിയില്‍ വനിതകള്‍ക്ക് കാര്‍ വാടകയ്ക്ക് നല്‍കാത്തവര്‍ക്കെതിരെ നടപടിയുമായി സൗദി ഗതാഗത അതോറിറ്റി. സ്ത്രീകള്‍ക്ക് വാഹനങ്ങള്‍ വാടകയ്ക്ക നല്‍കിയില്ലെങ്കില്‍ റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കാനാണ് സൗദി ഗതാഗത അതോറിറ്റിയുടെ തീരുമാനം. തിരിച്ചറിയല്‍ രേഖകളോ ലൈസന്‍സോ ഇല്ലാത്തവര്‍ക്ക് വാഹനങ്ങള്‍ നല്‍കേണ്ടതില്ല. എന്നാല്‍ ഇവയെല്ലാം ഉള്ളവര്‍ക്ക് വാഹനം നിഷേധിച്ചാല്‍ അത് കുറ്റകരമാകും.

വാടകയ്ക്ക് നല്‍കുന്ന കാറുകളുടെ ഇന്‍ഷുറന്‍സ് കവറേജ് പ്രകാരമുള്ള വ്യവസ്ഥകള്‍ അംഗീകരിക്കാത്തവര്‍ക്കും കാര്‍ വാടകയ്ക്ക് എടുക്കുന്ന ആളിന്റെ കൈവശം ക്രെഡിറ്റ് കാര്‍ഡ് ഇല്ലെങ്കിലും കാര്‍ വാടകയ്ക്ക് നല്‍കാതിരിക്കാന്‍ കഴിയും. എന്നാല്‍, വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുന്നവര്‍ക്കു കാര്‍ വാടകയ്ക്ക് നല്കാന്‍ വിസമ്മതിച്ചാല്‍ സ്ഥാപനത്തിന് ആയിരം റിയാല്‍ പിഴ ചുമത്തുമെന്ന് അബ്ദുള്ള അല്‍ മുതൈരി അറിയിച്ചു.

റെന്റ് എ കാര്‍ സ്ഥാപനങ്ങള്‍ വനിതകള്‍ക്ക് കാറുകള്‍ വാടകയ്ക്ക് നല്‍്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് പൊതു ഗതാഗത അതോറിറ്റി മുന്നറിയിപ്പ് നല്‍കിയത്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 24 മുതലാണ് സൗദിയില്‍ വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള അനുമതി പ്രാബല്യത്തില്‍ വന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top