താഴ്ന്ന ജാതിയില്‍പ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

അമരാവതി: ആന്ധ്രാപ്രദേശില്‍ താഴ്ന്ന ജാതിയില്‍പ്പെട്ടവനെ പ്രണയിച്ചതിന്റെ പേരില്‍ അച്ഛന്‍ മകളെ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ പ്രകാശം എന്ന ജില്ലയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ വൈഷ്ണവി താഴ്ന്ന ജാതിയില്‍പ്പെട്ടവനും സഹപാഠിയുമായ യുവാവുമായി പ്രണയത്തിലായിരുന്നു.

യുവാവുമായുള്ള പ്രണയം അറിഞ്ഞതിനെ തുടര്‍ന്ന് ഇതില്‍ നിന്ന് പിന്മാറാന്‍ നിരവധി തവണ അച്ഛനായ വെങ്ക റെഡ്ഡി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ വൈഷ്ണവി തയ്യാറായില്ല. മകള്‍ ഒളിച്ചോടി പോയി വിവാഹം കഴിച്ചേക്കുമെന്ന ഭയത്തെ തുടര്‍ന്നാണ് വൈഷ്ണവിയെ റെഡ്ഡി കൊലപ്പെടുത്തിയതെന്ന് വ്യക്തമായതായി സീനിയര്‍ പൊലീസ് ഓഫീസര്‍ ശ്രീനിവാസ് റാവു മാധ്യമങ്ങളോട് പറഞ്ഞു.

ഫോറന്‍സിക് റിപ്പോര്‍ട്ട് വന്നതിന് ശേഷമേ റെഡ്ഡിക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കാന്‍ സാധിക്കുകയുള്ളുവെന്നും ഇപ്പോള്‍ സംശയാസ്പകമായാണ് കേസെടുത്തിരിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. വൈഷ്ണവിയും യുവാവും ഒളിച്ചോടാനോ വിവാഹം കഴിക്കാനോ തീരുമാനിച്ചിട്ടില്ലെന്നും റെഡ്ഡി ഇവരുടെ ബന്ധത്തിന് എതിരായിരുന്നുവെന്നും പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായിട്ടുണ്ട്.

DONT MISS
Top