വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടിഷ് സര്‍ക്കാരിന്റെ തീരുമാനം

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പ് കേസില്‍ ഇന്ത്യയില്‍ നിന്നും ബ്രിട്ടണിലേക്ക് കടന്ന വിജയ് മല്യയെ ഇന്ത്യയ്ക്ക് തിരിച്ച് കൈമാറാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ജാമ്യത്തില്‍ കഴിയുന്ന മല്യയെ ഇന്ത്യക്കു വിട്ടുനല്‍കാവുന്നതാണെന്ന് യുകെയിലെ കോടതി കഴിഞ്ഞ ഡിസംബറില്‍ വിധിച്ചിരുന്നു. ഈ തീരുമാനമാണ് ബ്രട്ടീഷ് ആഭ്യന്തര സെക്രട്ടറി് അംഗീകരിച്ചത്.

വിവിധ കേസുകളിലായി മല്യയുടെ 12400 കോടിയോളം രൂപയുടെ സ്വത്തുക്കള് ഇതിനോടകം കണ്ടുകെട്ടിയിട്ടുണ്ട്. തന്നെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനുമുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിക്കെതിരെ വിജയ് മല്യ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

നിലവിലെ കോടതി വിധിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കാന്‍ വിജയ് മല്ല്യയ്ക്ക് അവസരമുണ്ട്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചാല്‍ മല്യയെ ഇന്ത്യയിലെത്തിക്കാന്‍ വീണ്ടും കാലതാമസം വരും. 2016 ഏപ്രിലില്‍ ആണ് സ്‌കോട്‌ലന്‍ഡ് യാര്‍ഡ് പുറപ്പെടുവിച്ച വാറന്റ് പ്രകാരം മല്യയെ യുകെയില്‍ അറസ്റ്റു ചെയ്തത്.

DONT MISS
Top