മോദിയുടെ ‘മെയ്ക് ഇന്‍ ഇന്ത്യ’ തുണച്ചില്ല; വന്‍കിട കമ്പനികള്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്‌

ദില്ലി: മോദി ഭരണകൂടത്തിന്റെ പ്രധാനപ്പെട്ട പദ്ധതികളിലൊന്നായ ‘മെയ്ക് ഇന്‍ ഇന്ത്യ’ പദ്ധതിയില്‍ പറഞ്ഞ ഇളവുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് വന്‍കിട കമ്പനികള്‍ ഇന്ത്യ വിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഫോണ്‍ നിര്‍മ്മാണ മേഖലയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ദക്ഷിണ കൊറിയന്‍ ഇലക്ട്രോണിക്‌സ് കമ്പനിയായ സാംസംഗ് പദ്ധതിയിലൂടെ വേണ്ടത്ര ഇളവ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഫോണ്‍ നിര്‍മ്മാണം കുറയ്ക്കുകയാണെന്ന് സര്‍ക്കാരിനെ അറിയിച്ചു. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ എല്ലാതരം ഫോണുകളുടെയും നിര്‍മ്മാണം സാംസംഗ് ആരംഭിച്ചിരുന്നു.

READ MORE മെയ്ക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി തദ്ദേശീയമായി നിര്‍മിച്ച തോക്കിന് പ്രഹരശേഷിയില്ല; തോക്കുകള്‍ ഇന്ത്യന്‍ സൈന്യം നിരസിച്ചു

പ്രമുഖ ഇലക്ട്രോണിക്‌സ് നിര്‍മ്മാണ കമ്പനിയായ ആപ്പിളിനും ഇന്ത്യയില്‍ ഇതേ അവസ്ഥയാണ്. ചെറിയ രീതിയില്‍ ഇന്ത്യയില്‍ നിര്‍മ്മാണം തുടങ്ങിയ ആപ്പിള്‍ കമ്പനിയും സര്‍ക്കാരിനോട് പദ്ധതിയില്‍ പറഞ്ഞ ഇളവുകള്‍ ചോദിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു പ്രതികരണവും ഇല്ലാത്തതിനെ തുടര്‍ന്നാണ് കമ്പനികള്‍ ഇന്ത്യ വിടാനൊരുങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ എല്ലാ ഭാഗങ്ങളും ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കണെമെന്നാണ് സര്‍ക്കാറിന്റെ ആവശ്യം. എന്നാല്‍ ഫോണുകളുടെയും മറ്റും ചില പ്രധാന ഭാഗങ്ങള്‍ പെട്ടെന്ന് ഇന്ത്യയില്‍ നിര്‍മ്മിക്കുക എന്നത് പ്രയാസകരമാണെന്നാണ് കമ്പനികള്‍ പറയുന്നത്.

READ MORE സ്വന്തമായി അച്ചടിച്ച 42 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പുരസ്‌കാര ജേതാവ് അറസ്റ്റില്‍

സാംസംഗ് ഇന്ത്യയിലെ ടിവി നിര്‍മ്മാണം കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നിര്‍ത്തിയിരുന്നു. ഓപ്പണ്‍ സെല്‍ എല്‍ഇഡി പാനലുകള്‍ക്ക് 5 ശതമാനം നികുതി ചുമത്തിയതാണ് ടിവി നിര്‍ത്താന്‍ കാരണം. കമ്പനി ഇപ്പോള്‍ വിയറ്റ്‌നാമില്‍ നിന്ന് ടിവി ഇറക്കുമതി ചെയ്ത് ഇന്ത്യയില്‍ വില്‍ക്കുകയാണ് ചെയ്യുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ പ്ലാന്റുകള്‍ തുടങ്ങിയ വന്‍കിട കമ്പനികള്‍ ഇന്ത്യ വിടാനുള്ള സാധ്യതകള്‍ ഏറെയാണ്.

DONT MISS
Top