ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് 40 തവണ കത്തികുത്തിയിറക്കി കൊലപ്പെടുത്തി

പ്രതീകാത്മക ചിത്രം

ദില്ലി: ഗുഡ്ഗാവില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് നാല്‍പതിലേറെ തവണ കത്തികുത്തിയിറക്കി കൊലപ്പെടുത്തി. വനിഷ്‌ക ശര്‍മ എന്ന യുവതിയാണ് ക്രൂര കൊലപാതകത്തിന് ഇരയായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവായ പങ്കജ് ഭരദ്വാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തായ നഷീം അഹമ്മദിന്റെ സഹായത്തോടെയാണ് പ്രതി കൃത്യം നടത്തിയത്. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഉറങ്ങിക്കിടക്കുകയായിരുന്ന വനിഷ്‌കയുടെ തലയില്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിക്കുകയും പിന്നീട് കത്തികൊണ്ട് ശരീരത്തില്‍ നിറയെ വെട്ടിപ്പരുക്കേല്‍പ്പിക്കുകയുമായിരുന്നു. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ശരീരത്തില്‍ 42 മുറിവുകളും തലയില്‍ ആഴത്തിലുള്ള മുറിവുമുള്ളതായാണ് വ്യക്തമാക്കിയത്.

Also read: മൊബൈലിന്റെ പാസ്‌വേര്‍ഡ് നല്‍കിയില്ല; ഭര്‍ത്താവിനെ ഭാര്യ പെട്രോളൊഴിച്ച് കത്തിച്ചു

സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ അശോക് വിഹാറില്‍ നിന്നുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2016 ഏപ്രില്‍ മാസത്തിലായിരുന്നു വനിഷ്‌കയും പങ്കജും തമ്മിലുള്ള വിവാഹം. എന്നാല്‍ ഭാര്യ തന്നെ നിരന്തരം അപമാനിക്കുന്നതായും ഇതിനാലാണ് ഭാര്യയെ കൊലപ്പെടുത്തിയത് എന്നുമാണ് പങ്കജ് പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ഭാര്യ വീട്ടുകാരും തന്നെ അപമാനിച്ചിരുന്നതായി പ്രതി പറയുന്നു.

DONT MISS
Top