നാലു വയസ്സുകാരന്റെ കയ്യില്‍ നിന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; എട്ട് മാസം ഗര്‍ഭിണിയായ അമ്മയ്ക്ക് വെടിയേറ്റു

എട്ട് മാസം ഗര്‍ഭിണിയായ യുവതിയ്ക്ക് നേരെ നാലുവയസ്സുകാരനായ മകന്‍ വെടിയുതിര്‍ത്തു. അമേരിക്കയിലെ വാഷ്ങ്ടണ്‍ സ്റ്റേറ്റ് അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം മുറിയില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്ന അമ്മയുടെ നേര്‍ക്ക് കുട്ടി തമാശയ്ക്ക് തോക്ക് ചൂണ്ടുകയായിരുന്നു. എന്നാല്‍ ലോഡ് ചെയ്ത തോക്കായിരുന്നതിനാല്‍ ഇത് പൊട്ടി. വെടിയേറ്റ യുവതിയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാസന്ന നിലയിലായതോടെ ഇവരെ മറ്റൊരു ആശുപത്രിയേക്ക് മാറ്റി. ഇപ്പോള്‍ അപകടഘട്ടം തരണം ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.

മാതാപിതാക്കള്‍ ഇരിക്കുന്ന മുറിയിലേക്ക് വന്ന കുട്ടിക്ക് കിടക്കയുടെ അടിയില്‍ നിന്നാണ് ലോഡ് ചെയ്ത തോക്ക് കിട്ടിയത്. ഇതെടുത്ത് പരിശോധിച്ച കുട്ടി തോക്ക് അമ്മയുടെ നേര്‍ക്ക് ചൂണ്ടുകയായിരുന്നു. മാതാപിതാക്കള്‍ക്ക് തടയാന്‍ കഴിയുംമുന്‍പേ തോക്ക് കുട്ടിയുടെ കയ്യില്‍ നിന്ന് പൊട്ടുകയും ചെയ്തു. 27 വയസ്സുള്ള യുവതിയാണ് വെടിയേറ്റ് അത്യാന്ന നിലയിലായത്.

അടുത്തിടെ അക്രമസംഭവങ്ങളുണ്ടായ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്കുവേണ്ടിയാണ് തോക്ക് സൂക്ഷിച്ചതെന്ന് കുട്ടിയുടെ പിതാവ് പൊലീസിനെ അറിയിച്ചു. തോക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. അതേസമയം അമേരിക്കയില്‍ ഗണ്‍ സുരക്ഷിതമല്ലാത്ത രീതിയില്‍ ഉപയോഗിക്കുന്നതും സൂക്ഷിക്കാതിരിക്കുന്നതും ക്രിമിനല്‍ കുറ്റമാണ്.

DONT MISS
Top