മാര്‍പാപ്പയ്ക്ക് യുഎഇയില്‍ രാജകീയ വരവേല്‍പ്പ്; മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് തുടക്കമായി

അബുദാബി: ഞായറാഴ്ച്ച രാത്രി ഫ്രാന്‍സിസ് മാര്‍പാപ്പ അബുദാബിയിലെത്തിയപ്പോള്‍ പ്രവാസലോകത്തിനത് പുതു ചരിത്രമായി. യുഎഇയില്‍ എത്തിയ മാര്‍പാപ്പയ്ക്ക് രാജകീയ സ്വീകരണമായിരുന്നു ഒരുക്കിയിരുന്നത്. ഇത് ആദ്യമായാണ് ഒരു മാര്‍പാപ്പ യുഎഇ സന്ദര്‍ശിക്കുന്നത്.

മൂന്ന് ദിവസത്തെ മാര്‍പാപ്പയുടെ സന്ദര്‍ശന വേളയില്‍ തന്നെ മാനവ സാഹോദര്യ ആഗോള സമ്മേളനത്തിന് തുടക്കമായതും. അബുദാബി എമിറേറ്റ്‌സ് പാലസില്‍ യുഎഇ സഹിഷ്ണുതാവകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് മാനവ സാഹോദര്യ ആഗോള സമ്മേളനം ഉദ്ഘാടനം ചെയ്തത്. വിശ്വമാനവികതയും സാഹോദര്യവും ലോകത്തില്‍ പ്രചരിപ്പിക്കുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

Also read: ലൈംഗികാരോപണങ്ങള്‍ യുവാക്കളെ സഭയില്‍ നിന്നകറ്റുന്നു: ഫ്രാന്‍സിസ് മാര്‍പാപ്പ

നാളെയാണ് പോപ്പ് പങ്കെടുക്കുന്ന പ്രധാന പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അബുദാബി സ്‌പോര്‍ട് സ്‌റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ലക്ഷങ്ങള്‍ എത്തും. ഇതിനായി രണ്ട് ദിവസത്തെ അവധിയും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ പോപ്പിന്റെ പരിപാടിയില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്കും അവധി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top