ഒരുമാസത്തിനിടെ നഷ്ടം അഞ്ച് കോടി ഉപഭോക്താക്കള്‍; ജിയോ സുനാമിയുടെ അലയൊലികള്‍ തീരുന്നില്ല

ഫയല്‍ ചിത്രം

ടെലക്കോം മേഖലയിലേക്ക് ഒരു സുപ്രഭാതത്തില്‍ കടന്നുവന്ന ജിയോ നിരവധി കമ്പനികളെയാണ് കടപുഴക്കിയത്. ഒഴുക്കിനനുസരിച്ച് പിടിച്ചുനില്‍ക്കാന്‍ സാധിക്കാതെ നശിച്ചുപോയ കമ്പനികളില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ടെലക്കോം പോലും ഉള്‍പ്പെടും. വിപണിയിലെ പല സമവാക്യങ്ങളും മാറിമറിഞ്ഞു.

ഇപ്പോള്‍ എയര്‍ടെല്ലാണ് ഉപഭോക്താക്കള്‍ കൊഴിഞ്ഞുപോയതില്‍ അതിശയിച്ച് നില്‍ക്കുന്നത്. ഡിസംബര്‍ മാസം മാത്രം എയര്‍ടെലിന് നഷ്ടമായത് 5.7 കോടി ഉപഭോക്താക്കളെയാണ്. ഡിസംബര്‍ അവസാനം 28.42 ഉപഭോക്താക്കളാണ് എയര്‍ടെല്ലിനുള്ളത്. ഒുരുമാസം മുമ്പ് ഉണ്ടായിരുന്നത് 34.1 കോടി ഉപഭോക്താക്കളായിരുന്നു.

28 കോടി ഉപഭോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്. മാത്രമല്ല കമ്പനി കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയുമാണ്. കൂടുതല്‍ മികച്ച ഓഫറുകളും മികച്ച സേവനവും നല്‍കി നഷ്ടപ്പട്ട ഉപഭോക്താക്കളെ തിരികെയെത്തിക്കാനുറച്ചാണ് എയര്‍ട്ടെല്ലും നീങ്ങുന്നത്.

DONT MISS
Top