മഹാപ്രളയത്തിന് ശേഷം കേരളത്തെ കാത്തിരിക്കുന്നത് കൊടും ചൂടും അപ്രതീക്ഷിത മഴയും


കൊല്ലം: മഹാപ്രളയം നേരിട്ട കേരളം ഇനി അനുഭവിക്കാന്‍ പോകുന്നത് കൊടും ചൂടും കനത്തമഴയുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍. ദില്ലി സിഎസ്‌ഐആറിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും കാലാവസ്ഥാവ്യതിയാന ഗവേഷകനുമായ ഡോ ജെ സുന്ദരേശനാണ് റിപ്പോര്‍ട്ടിലാണ് വരാനിരിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്.

മഹാപ്രളയത്തിലേക്ക് നയിച്ച മഴയ്ക്കു കാരണം കാലാവസ്ഥാ വ്യതിയാനമെന്നാണ് കണ്ടെത്തല്‍.1990 ന് ശേഷം കേരളത്തിലും ഇന്ത്യയിലെ മറ്റുചില പ്രദേശങ്ങളിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്നിട്ടുണ്ട്. ഇതുമൂലം വേനല്‍ മഴ കൂടുകയും മണ്‍സൂണ്‍ കാലത്ത് പ്രതീക്ഷിച്ച മഴ കിട്ടാതിരിക്കാനുള്ള സാധ്യതയും ഏറുന്നു. എന്നാല്‍ ഈ മഴ കനത്ത രീതിയില്‍ മണ്‍സൂണിനു മുന്‍പോ ശേഷമോ ലഭിക്കുന്നു. ഇതാണ് കേരളത്തെ പ്രളയ ദുരന്തത്തിലേക്ക് നയിച്ച പെരുമഴയ്ക്ക് കാരണം.

അന്തരീക്ഷ ഊഷ്മാവ് ഉയരുന്നതിനനുസരിച്ച് നീരാവിയുടെ അളവ് കൂടുകയും അപ്രതീക്ഷിത മഴയിലേക്ക് എത്തുകയും ചെയ്യുന്നു. എന്നാല്‍ പഠനമനുസരിച്ച് കേരളത്തിന് ഭാവിയില്‍ കൊടുംചൂട് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. ഇതുമൂലം ഇപ്പോള്‍ കൂടുതല്‍ മഴ ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശങ്ങളില്‍ മഴ ലഭിക്കാതിരിക്കുകയും മറ്റിടങ്ങളില്‍ അപ്രതീക്ഷിത മഴയുണ്ടാവുകയും ചെയ്യും.

DONT MISS
Top