തിരുപ്പതി ക്ഷേത്രത്തിലെ മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷ്ടിക്കപ്പെട്ടു

തിരുപ്പതി: തിരുപ്പതി ഗോവിന്ദരാജസ്വാമി ക്ഷേത്രത്തിലെ  വിലയേറിയ രത്‌നങ്ങള്‍ പതിച്ച മൂന്ന് സ്വര്‍ണ കിരീടങ്ങള്‍ മോഷണം പോയി. ശനിയാഴ്ചയാണ് സംഭവം നടന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി ക്ഷേത്രങ്ങളിലെ പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണ് ഗോവിന്ദരാജസ്വാമി ക്ഷേത്രം.

Read more സാഹിത്യ മോഷണം; ശ്രീചിത്രനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരോപണ വര്‍ഷം

വൈകുന്നേരമാണ് കിരീടങ്ങള്‍ കാണാതായത് പൂജാരിയുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ക്ഷേത്രം പ്രസിഡന്റ് ഗ്യാന പ്രകാശ് പൊലീസില്‍ പരാതി.  മലയപ്പ, ശ്രീദേവി, ഭൂദേവി എന്നീ ഉപപ്രതിഷ്ടകളില്‍ ചാര്‍ത്തിയ 1,351 ഗ്രാം തൂക്കം വരുന്ന കിരീടം, 528 ഗ്രാം തൂക്കമുള്ള മലയപ്പ കിരീടം, 408 ഗ്രാം തൂക്കമുള്ള ശ്രീദേവി കിരീടം, 415 ഗ്രാം തൂക്കം ഭൂദേവി കിരീടം എന്നീ പുരാതനമായ കിരീടങ്ങളാണ് മോഷണം പോയത്.

എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് വരികയാണെന്നും സ്ഥലത്തെത്തിയ എല്ലാവരേയും സംശയിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

DONT MISS
Top