പ്രളയസെസും റോഡ് ടാക്‌സ് വര്‍ധനവും വാഹന വിപണിക്ക് തിരിച്ചടിയാകും

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ പ്രളയസെസും റോഡ് ടാക്‌സ് വര്‍ധനവും  വാഹന വിപണിക്ക് തിരിച്ചടിയാകും. മാരുതി കാറുകള്‍ക്ക് മാത്രമായി നാലായിരം മുതല്‍ 12000 വരെ വില വര്‍ധനവ് ഉണ്ടാകും. ഒപ്പം മറ്റ് കമ്പനികളുടെ കാറിനും വില വര്‍ധനവ് ഉണ്ടാകും.

മോഡലുകള്‍  വില വര്‍ധനവ്‌

ബ്രസ                 12000

സ്വിഫ്റ്റ്           7500

വാഗണ്‍ ആര്‍   5000

ഡിസയര്‍         9000

ഉത്പന്നങ്ങള്‍ക്കും റോഡ് നികുതിയില്‍ ഏര്‍പ്പെടുത്തിയ ഒരു ശതമാനം വര്‍ധനവാണ് വാഹന വിപണിയില്‍ വിലക്കയറ്റം സൃഷ്ടിക്കാനുള്ള കാരണം. വാഹനങ്ങളുടെ എക്‌സ് ഷോറും വിലയുടെ മുകളിലാണ് ഒരു ശതമാനം സെസ് ഇതോടെ ആനുപാതികമായി ഇന്‍ഷുറന്‍സ് നിരക്കില്‍ വര്‍ധനവുണ്ടാകും.

മാരുതിയുടെ മോഡലുകളായ സ്വിഫ്റ്റ്, ബ്രസ, ഡിസയര്‍, വാഗണ്‍ ആര്‍ എന്നിവയ്ക്കും ആനുപാതികമായ വിലവര്‍ധനവ് ഉണ്ടാകും. പുതിയ വില ഏപ്രിലില്‍ നിലവില്‍ വരും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top