ഊബര്‍ ബോട്ടുകളുമെത്തുന്നു; ഇനി ജലയാത്രയും ആയാസരഹിതമാകും

ടാക്‌സി സര്‍വീസുകളില്‍ വിപ്ലവം സൃഷ്ടിച്ച് മുന്നേറിയവരാണ് ഊബര്‍. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ടാക്‌സി സര്‍വീസുകള്‍ തന്നുകൊണ്ട് അവര്‍ രംഗം കീഴടക്കി. നിരവധി ആളുകള്‍ക്ക് തൊഴില്‍ നല്‍കിയും ഊബര്‍ പ്രമുഖ പട്ടണങ്ങളിലേക്ക് സര്‍വീസുകള്‍ വ്യാപിപ്പിച്ചു.

പിന്നീട് ഊബര്‍ ഈറ്റ്‌സും അതേ വഴിയില്‍ ആളുകളെ കയ്യിലെടുത്തു. ഭക്ഷണം വീട്ടുപടിക്കലെത്തിക്കുന്ന ഈ സേവനം നിരവധി ഓഫറുകള്‍ കൊണ്ടും ലാഭം കൊണ്ടും ആളുകളുടെ പ്രിയപ്പെട്ടതായി. നിരവധി തൊഴിലവസരങ്ങള്‍ ഇവിടെയും തുറന്നു.

ഇപ്പോള്‍ ഊബര്‍ പദ്ധതിയിടുന്നട് ബോട്ട് സര്‍വീസുകള്‍ തുടങ്ങുവാനാണ്. മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍നിന്നും ആരംഭിക്കുന്ന സര്‍വീസ് എലഫന്റ് ദ്വീപിലേക്കും അലിബാഗിലേക്കും ആദ്യഘട്ടത്തില്‍ത്തന്നെ ആളുകളെ എത്തിക്കും. ടാക്‌സി സര്‍വീസുകള്‍ എങ്ങനെ ഉപയോഗപ്പെടുത്തുന്നോ ഉപഭോക്താക്കള്‍ക്ക് അതേ രീതിയില്‍ ബോട്ട് സര്‍വീസും ഉപയോഗിക്കാനാകും.

എട്ട് സീറ്റുകളുള്ള ചെറു ബോട്ടിന് 5,700 രൂപയും 10 സീറ്റുകളുള്ള ബോട്ടിന് 9,500 രൂപയുമാകും താത്കാലിക നിരക്ക്. വെറും 20 മിനുട്ടുകള്‍ മാത്രമാണ് ലക്ഷ്യ സ്ഥാനത്ത് എത്താന്‍വേണ്ടി എടുക്കുക. ലാഭമെന്നുകണ്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ആരംഭിക്കാനാണ് ഊബറിന്റെ പദ്ധതി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top