മൃതദേഹത്തിനോടും ലൈംഗികാതിക്രമം; പ്രതിക്ക് ആറുവര്‍ഷം തടവ്‌

ലണ്ടന്‍: മൃതദേഹത്തിനോട് ലൈംഗികാതിക്രമം നടത്തിയ 23കാരനായ കാസിം ഖുറം എന്നയാളെ ആറ് വര്‍ഷത്തേക്ക് ബ്രിട്ടീഷ് കോടതി തടവിന് വിധിച്ചു. ക്ഷമിക്കാന്‍ കഴിയാത്ത ആക്രമമാണ് കാണിച്ചതെന്ന് ശിക്ഷ വിധിച്ച ബെര്‍മിഗ്ഹാം കോടതി ജഡ്ജി പ്രസ്താവിച്ചു.

മൃതദേഹം സൂക്ഷിച്ച ഫ്യൂണറല്‍ ഹോം തകര്‍ത്താണ് കാസിം ഖുറം മൃതദേഹവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയു ചെയ്തതിന് ശേഷമാണ് ഇയാള്‍ അക്രമം നടത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്.

പ്രതി കുറ്റം സമ്മതിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫ്യൂണറല്‍ ഹോം തകര്‍ത്ത് അകത്ത് കയറിയ ഇയാള്‍ മൂന്ന് മൃതദേഹങ്ങള്‍ക്കെതിരെയാണ് അക്രമം നടത്തിയത്. ഒന്‍പതോളം ശവപ്പെട്ടികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

DONT MISS
Top