കഴിഞ്ഞ പതിനാല് വര്‍ഷത്തെ വിജയത്തിലും പരാജയത്തിലും കൈ ചേര്‍ത്ത് പിടിച്ചവള്‍ ഇനി നദാലിന്റെ ജീവിതത്തിലേക്ക്‌

നീണ്ട പതിനാല് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ സ്പാനിഷ് ടെന്നീസ് താരം നദാലിന് പ്രണയസാഫല്യം. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ ദ്യോക്കോവിച്ചിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് നദാലിന്റെ വിവാഹ പ്രഖ്യാപനം. സെസ്‌ക എന്ന ഓമനപ്പേരില്‍ നദാല്‍ വിളിക്കുന്ന മരിയ ഫ്രാന്‍സിസ്‌ക പെരല്ലോയാണ് വധു.

കഴിഞ്ഞ പതിനാല് വര്‍ഷത്തെ വിജയത്തിലും പരാജയത്തിലും നദാലിനോടൊപ്പം കൈ ചേര്‍ത്ത് പിടിച്ച് മരിയ ഉണ്ട്. ചെറുപ്പം മുതലേ പരിചയക്കാരിയായ മരിയ നദാലിന്റെ നാട്ടുകാരി കൂടിയാണ്. ബാങ്കിംഗ് മേഖലയിലെ ജീവനക്കാരിയായിരുന്ന മരിയ ഇപ്പോള്‍ റാഫേല്‍ നദാല്‍ ഫൗണ്ടേഷനുമായി പ്രവര്‍ത്തിച്ച് വരികയാണ്.

Read more പേസ് ലോകം കണ്ട മികച്ച താരങ്ങളിലൊരാള്‍: റാഫേല്‍ നദാല്‍

കഴിഞ്ഞ വര്‍ഷം റോമില്‍ വെച്ചാണ് വെച്ചാണ് ഇവരുടെ വിവാഹ നിശ്ചയം നടന്നത്. എന്നാല്‍ വിവാഹ തിയതി ഇത് വരെ പുറത്തുവിട്ടിട്ടില്ല. 2005 ലാണ് നദാല്‍ ആദ്യ ഗ്രാന്‍സ്ലാം നേടുന്നത്. അന്നും ഇരുവരും പ്രണയത്തിലായിരുന്നെങ്കിലും പൊതുഇടങ്ങളില്‍ ഒരുമിച്ച് വരുന്നത് അപൂര്‍വ്വമായിരുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നദാലിന്റെ കളി കാണാന്‍ മരിയ എത്തിയിരുന്നു.

DONT MISS
Top