മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച് കേന്ദ്ര മന്ത്രി; പിന്നില്‍ നിന്ന് കളിയാക്കിയ കുട്ടി താരമായി (വീഡിയോ)

കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെക്കുറിച്ച് മാധ്യമങ്ങളോടെ സംസാരിക്കവെ കേന്ദ്ര മന്ത്രി ജയന്ത് സിന്‍ഹയുടെ പിറകില്‍ നിന്ന് ഗോഷ്ടി കാണിക്കുന്ന പെണ്‍കുട്ടിയുടെ വീഡിയോ വൈറലാകുന്നു. പീയുഷ് ഗോയലിന്റെ ബജറ്റ് അവതരണത്തിന് ശേഷം സര്‍ക്കാരിനെ പ്രശംസിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അവിചാരിതമായി പെണ്‍കുട്ടിയും ദൃശ്യങ്ങളില്‍ പതിഞ്ഞത്. വളരെ ശ്രദ്ധയോടെ ചുറ്റുപാടും നിരീക്ഷിച്ചതിനു ശേഷമാണ് പെണ്‍കുട്ടി ക്യാമറിയില്‍ നോക്കി ഗോഷ്ടി കാണിക്കുന്നത്. ഇതിന്റെ വീഡിയോ വൈറലാവുകയും പെണ്‍കുട്ടി സമൂഹമാധ്യമങ്ങളില്‍ താരമാവുകയും ചെയ്തു.

പെണ്‍കുട്ടി മന്ത്രിക്ക് പിന്നില്‍ കളിയാക്കുകയും പിന്നീട് അദ്ദേഹത്തിന് പിന്നില്‍ മറഞ്ഞ് നില്‍ക്കുന്നതായും വീഡിയോയില്‍ കാണാം. ഇത് ഒന്നു രണ്ടു തവണ പെണ്‍കുട്ടി ആവര്‍ത്തിക്കുന്നുണ്ട്. നിരവധി പേരാണ് ട്വിറ്ററില്‍ ഈ പെണ്‍കുട്ടി ആരാണ് എന്ന് ചോദ്യവുമായി എത്തിയിരിക്കുന്നത്.

DONT MISS
Top