കുട്ടികളുടെ പഠനവിവരം അന്വേഷിക്കാനെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ തെറിവിളി; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു

കുട്ടികളുടെ പഠനവിവരം അന്വേഷിക്കാനെത്തിയ അമ്മയ്ക്ക് അധ്യാപകരുടെ തെറിവിളി. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. അധ്യാപികയ്ക്ക് താക്കീത് നല്‍കുമ്പോള്‍ ഇവര്‍ കൂടുതല്‍ പ്രകോപിതയാവുകയും കൂടുതല്‍ തട്ടിക്കയറുകയുമാണ് ചെയ്യുന്നത്.

നീ എന്തുചെയ്യുമെടി, നീ എന്നെ പിടിച്ച് വിഴുങ്ങുമോടി എന്ന് അധ്യാപകര്‍ ദേഷ്യത്തോടെ ചോദിക്കുന്നു. നിന്റെ കൊച്ചിനെ ഞാനാണ് പഠിപ്പിക്കുന്നത്, ഇനി ഇവിടെ പഠിപ്പിക്കുന്നത് കാണിച്ചുതരാമെന്നും അധ്യാപകര്‍ വിരട്ടുന്നു.

also read: തിരുവല്ല ബൈപ്പാസ് പ്രവര്‍ത്തനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയെ എംപി ആന്റോ ആന്റണിയും കോണ്‍ഗ്രസ് പ്രവര്‍ത്തകരും അധിക്ഷേപിച്ചതായി പരാതി

ഇതൊരു സ്‌കൂള്‍ അല്ലേ, അധ്യാപകര്‍ കുറച്ചുകൂടി നിലവാരം കാണിക്കണം എന്ന് ഒരാള്‍ ആവശ്യപ്പെടുമ്പോള്‍ ഞങ്ങള്‍ക്ക് ഇത്രയേ നിലവാരമുള്ളൂ എന്ന് അധ്യാപകര്‍ പറയുന്നു. കാണാം വീഡിയോ.

DONT MISS
Top