സെന്‍കുമാറിന് തെരഞ്ഞെടുപ്പില്‍ സീറ്റ് വേണം, അല്ലെങ്കില്‍ ഗവര്‍ണര്‍ സ്ഥാനം വേണം. നമ്പിനാരായണനെതിരെയുള്ള പ്രസ്താവന പരിഹാസ്യം: മേജര്‍ രവി

മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് മേജര്‍ രവി. നമ്പി നാരായണന് എതിരെയുള്ള സെന്‍കുമാറിന്റെ പ്രസ്താവന പരിഹാസ്യമാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിമര്‍ശനം. മുന്‍ ഡിജിപി ഇപ്പോള്‍ സംസാരിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ല. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയാണെന്നും പറഞ്ഞ മേജര്‍ രവി സെന്‍കുമാറിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ത്തിയത്.

‘നമ്പി നാരായണനെതിരെയുള്ള സെന്‍കുമാറിന്റെ പ്രസ്താവന പരിഹാസ്യമാണ്. അത് എന്നെ വളരെയേറെ വേദനിപ്പിച്ചു. പത്മഭൂഷണ്‍ നല്‍കുന്നത് കേന്ദ്രസര്‍ക്കാരാണ്. അതിനെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ വിമര്‍ശിക്കുക എന്നു പറയുന്നത് ശരിയായ രീതിയല്ല. മുന്‍ ഡിജിപി ഇപ്പോള്‍ സംസാരിക്കുന്നത് സമൂഹത്തിനു വേണ്ടിയല്ല. സ്വാര്‍ത്ഥ ലാഭത്തിനു വേണ്ടിയാണ്. അദ്ദേഹത്തിന് രാഷ്ട്രീയലക്ഷ്യങ്ങളുണ്ട്. തിരഞ്ഞെടുപ്പില്‍ എവിടെയെങ്കിലും സീറ്റു കിട്ടണം. അല്ലെങ്കില്‍ ഒരു ഗവര്‍ണര്‍ സ്ഥാനം കിട്ടണം. ഇത്തരം സ്വാര്‍ത്ഥ ലക്ഷ്യങ്ങള്‍ സെന്‍കുമാറിനുണ്ട്. മേജര്‍ രവി പറഞ്ഞു.

ഏതു പാര്‍ട്ടിക്കു വേണ്ടി സംസാരിക്കുന്നുവോ ആ പാര്‍ട്ടിയുടെ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പോലും അംഗീകരിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. വ്യക്തിലാഭത്തിനു വേണ്ടി സെന്‍കുമാറിനെ പോലുള്ള ചില പൊലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെ കുടുക്കിയതാണ്. നമ്പി നാരായണന്റെ ജീവിതം അവര്‍ തകര്‍ത്തു. സെന്‍കുമാറിനെതിരെയും നമ്പി നാരായണന്‍ കേസ് കൊടുത്തിട്ടുണ്ട്. നമ്പി നാരായണനെ വിമര്‍ശിക്കാന്‍ മാത്രം സെന്‍കുമാര്‍ വളര്‍ന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top