അഴിമതി അവസാനിപ്പിക്കാനുള്ള നടപടിയിലൂടെ സൗദി പിടിച്ചെടുത്തത് 40,000 കോടി റിയാല്‍

റിയാദ്: അഴിമതി തടയുന്നതിനായി സൗദി നടപ്പാക്കിയ നടപടികള്‍വഴി പിടിച്ചെടുത്തത് 40,000 കോടി റിയാല്‍. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ഭരണാധികാരിയായ സല്‍മാന്‍ രാജാവിന് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഇതോടെ ഒരുവര്‍ഷത്തിലേറെയായി നടക്കുന്ന അഴിമതി വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കാനും ഉത്തരവായി.

Also read: അമ്മയ്ക്ക് പരിചരണം നല്‍കാന്‍ രാജ്യം വിട്ടില്ല; വിസ കാലാവധി കഴിഞ്ഞതിന്റെ പിഴ പൂര്‍ണമായും ഒഴിവാക്കി സൗദി

ബിസിനസ് രംഗത്തെ പ്രമുഖര്‍, മന്ത്രിമാര്‍, രാജകുടുംബാംഗങ്ങള്‍ തുടങ്ങി 381 പേരെ വിളിച്ച് ചേര്‍ത്താണ് ഒരുവര്‍ഷം നീണ്ട നടപടികള്‍ അവസാനിപ്പിച്ചത്. വിശദമായ ചോദ്യം ചെയ്യലിലൂടെ മുന്നൂറോളം പേരെ കസ്റ്റഡിയിലെടുത്തു. അനധഇകൃതമായി സമ്പാദിച്ച സ്വത്തു വിവരങ്ങള്‍ വെളഇപ്പെടുത്തുകയും അവ പിടിച്ചെടുക്കുകയും ചെയ്തു.

കുറ്റം സമ്മതിക്കാത്തവര്‍ക്കെതിരെ നിയമനടപടിക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറും. 2017 നവംബര്‍ നാലിനാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നേതൃത്വത്തില്‍ സൗദിയില്‍ അഴിമതി വിരുദ്ധ പോരാട്ടം ആരംഭിച്ചത്.

Also read: സൗദി ആറേബ്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് നേടിയ ആദ്യ ഇന്ത്യക്കാരി പത്തനംതിട്ട സ്വദേശി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top