“ഇന്ന് ഒരു പോരാളിയെ കണ്ടു”, ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന അസിം ഇന്ന് താരമായതിങ്ങനെ

രാഹുല്‍ ഗാന്ധി കേരളത്തിലെത്തിയപ്പോള്‍ കണ്ടുമുട്ടിയ ഒരു കുട്ടി ഇന്ത്യമുഴുവന്‍ പ്രശസ്തനാണിപ്പോള്‍. അസിം എന്ന ശാരീരികമായ വെല്ലുവിളികള്‍ അനുഭവിക്കുന്ന കുട്ടിയാണ് രാഹുല്‍ ഗാന്ധിയെ കണ്ട് സംസാരിച്ചതും ശ്രദ്ധേയനായതും. അസിമുമായി സംസാരിക്കുന്ന വീഡിയോ രാഹുല്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഞാനിന്ന് കേരളത്തില്‍ വച്ച് അസിമിനെ കണ്ടു. ഒരു പോരാളിയാണവന്‍. അവന്‍ നമുക്കെല്ലാവര്‍ക്കും അഭിമാനമായി മാറും. അക്കാര്യത്തില്‍ എനിക്ക്‌ ഉറപ്പുണ്ട്. ഇങ്ങനെയാണ് രാഹുല്‍ ഗാന്ധി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

രാഹുല്‍ ഗാന്ധി ചോദിക്കുന്നത് രമേശ് ചെന്നിത്തലയാണ് തര്‍ജ്ജിമ ചെയ്ത് കുട്ടിയോട് ചോദിക്കുന്നത്. കുട്ടി അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ പിതാവും രാഹുല്‍ ഗാന്ധിയോട് വിശദമാക്കുന്നുണ്ട്. വലുതാകുമ്പോള്‍ കോണ്‍ഗ്രസില്‍ ചേരണമെന്നും രാഹുല്‍ അസിമിനോട് ആവശ്യപ്പെട്ടു. കാണാം വീഡിയോ.

DONT MISS
Top