ഒരു ദേശാടനപക്ഷിക്ക് നമ്മുടെ നാട് ഏറെ ഇഷ്ടമായിട്ടുണ്ട്: മുഖ്യമന്ത്രി (വീഡിയോ)

കണ്ണൂര്‍: ഒരു ദേശാടന പക്ഷിക്ക് കേരളം ഇഷ്ടഭൂമിയായിട്ടുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുകയും ഭയചകിതരുമാക്കും എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരില്‍ നടന്ന ജൈവവൈവിധ്യ കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘നമ്മുടെ നാട്ടില്‍ ദേശാടനപക്ഷികള്‍ ചിലപ്പോള്‍ വരാറുണ്ടല്ലോ. ഇപ്പോള്‍ ഒരു ദേശാടന പക്ഷിക്ക് നമ്മുടെ നാട് ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. അത് നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്ന ഒന്നാണ്. കുറച്ച് ഭയചകിതരുമാക്കും. അത് മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികളാണ്. മരുഭൂമികളില്‍ മാത്രം കണ്ടുവരുന്ന ദേശാടന പക്ഷികള്‍ക്ക് നമ്മുടെ നാട് അവരുടെ ഇഷ്ടഭൂമിയായി മാറിയിട്ടുണ്ട്. ഇനി എന്ത് ആപത്താണ് വരാന്‍ പോകുന്നത് എന്നാണ് നാം ചിന്തിക്കേണ്ടത്’  ‘മുഖ്യമന്ത്രി പറഞ്ഞു.

DONT MISS
Top