വാട്‌സ്ആപ്പ്, ഇന്‍സ്റ്റഗ്രാം, മെസഞ്ചര്‍ എന്നിവയെ സംയോജിപ്പിക്കുന്നു

സോഷ്യല്‍ മീഡിയ ആശയവിനിമയ ആപ്ലിക്കേഷനുകളായ ഇന്‍സ്റ്റഗ്രാം, വാട്‌സ്ആപ്പ്, മെസഞ്ചര്‍ എന്നിവയെ സമന്വയിപ്പിക്കാനുള്ള പദ്ധതി ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചു. മൂന്ന് അപ്ലിക്കേഷനുകളും വ്യത്യസ്ത സേവനങ്ങളായി തുടരും. എന്നാല്‍ ഫെയ്‌സ്ബുക്കില്‍ നിന്ന് വാട്‌സ്ആപ്പിലേക്കും, ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചും സന്ദേശങ്ങള്‍ അയയ്ക്കാന്‍ കഴിയും.

ഫെയ്‌സ്ബുക്കിന്റെ ഈ പുതിയ പദ്ധതി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ന്യൂയോര്‍ക്ക് ടൈംസ് ആണ്. ഈ വര്‍ഷമോ അടുത്ത വര്‍ഷമോ ഇത്തരത്തിലൊരു മാറ്റം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫെയ്‌സ്ബുക്ക് സ്ഥാപകനായ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ പിന്തുണയിലാണ് ഈ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

അപ്ലിക്കേഷനുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്നത് പ്രാവര്‍ത്തികമാക്കുന്നതോടു കൂടി പുതിയ ഫീച്ചറുകള്‍ ഇറക്കി പരസ്പരം മത്സരിക്കുന്നത് ഇല്ലാതാകും. പരസ്യവിതരണവും വ്യാവസായിക ആവശ്യങ്ങളുമാണ് ഇത്തരത്തിലൊരു പുതിയ പദ്ധതിയിലൂടെ ഫെയ്‌സ്ബുക്ക് ലക്ഷ്യമിടുന്നത്.

DONT MISS
Top