ബ്രസീലില്‍ ഡാം തകര്‍ന്ന് 34 മരണം; 200ലേറെ പേരെ കാണാതായി

ബ്രസീലിയ: ബ്രസീലില്‍ ഡാം തകര്‍ന്ന്  34 പേര്‍ മരിച്ചു. 200ലേറെ പേരെയാണ് കാണാതായിരിക്കുന്നത്. കാണാതായവര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തിവരികയാണ്. വലെ എന്ന ഖനന കമ്പിനിയുടെ ഖനിയിലുള്ള ഡാമാണ് തകര്‍ന്നത്.

ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് കാണാതായവര്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ നടത്തുന്നത്. ഡാമില്‍ നിന്നും ഒഴികിയെത്തിയ ചെളിയിലാണ് ജനങ്ങളെ കാണാതായത്. റോഡുകളും കെട്ടിടങ്ങളുമെല്ലാം ചെളിക്കടിയിലാണ്. ഖനിയിലെ തൊഴിലാളികളാണ് കാണാതായവരില്‍ കൂടുതലും എന്നാണ് കരുതുന്നത്. രക്ഷപ്പെടുത്തിയ 23 പേര്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

വെള്ളിയാഴ്ചയാണ് ഡാം തകര്‍ന്നത്. ഡാം തകരാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ല. അഗ്നിശമന അംഗങ്ങളാണ് കാണാതായവര്‍ക്കു വേണ്ടി തെരച്ചില്‍ നടത്തുന്നത്. 100 പേരായിരുന്നു തെരച്ചില്‍ നടത്തിയിരുന്നത്. കൂടുതല്‍ പേരെ ഇന്ന് തെരച്ചിലിന് ഇറക്കും.

DONT MISS
Top