രണ്ടാം ക്ലാസുകാരിയെ പീഡിപ്പിച്ചു; സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റില്‍

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സ്‌കൂള്‍ ഹെഡ്മാസ്റ്ററെ പൊലീസ് അറസ്റ്റ് ചെയ്തു. ചെവ്വാഴ്ചയാണ് സംഭവം നടന്നത്. കൃഷ്ണ ജില്ലയിലെ സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് പിടിയിലായത്.

എട്ട് വയസുകാരിയായ പെണ്‍കുട്ടിയെ ഒഴിഞ്ഞ ക്ലാസ്മുറിയില്‍ വെച്ചാണ് പീഡനത്തിന് ഇരയാക്കിയത്. കരഞ്ഞ്കൊണ്ട് വീട്ടിലെത്തിയ പെണ്‍കുട്ടിയുടെ വസ്ത്രത്തില്‍ രക്തവും  പെണ്‍കുട്ടി അസ്വഭാവിക വേദനയും പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടി പീഡനത്തിന് ഇരയായ വിവരം പുറത്ത് വന്നത്.

രക്തസ്രാവം തടയുന്നതിനായി നാല് സ്റ്റിച്ചാണ് പെണ്‍കുട്ടിയുടെ ശരീരത്തില്‍ ഇടേണ്ടി വന്നത്. പീഡനത്തിനെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടിയുടെ മതാപിതാക്കള്‍ ആദ്യം തയ്യാറായിരുന്നില്ല. എന്നാല്‍ സാമുഹ്യപ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ടതോടെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹെഡ്മാസ്റ്ററെ സ്‌കൂളില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

DONT MISS
Top