അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് വെനസ്വേലന്‍ പ്രസിഡന്റ്

വെനസ്വേല: അമേരിക്കയുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോ. അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ഉടന്‍ രാജ്യം വിടണമെന്നമെന്നും മഡുറോ നിര്‍ദേശിച്ചിട്ടുണ്ട്. മഡുറോയുടെ എതിരാളിയായ ജുവാന്‍ ഗ്വഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചപ്പോള്‍ അമേരിക്ക പിന്തുണച്ചിരുന്നു. ഈ തീരുമാനമാണ് അമേരിക്കക്കെതിരെ നിലപാടെടുക്കാന്‍ കാരണമായത്.

മഡുറോയുടെ ഭരണത്തില്‍ അമേരിക്ക എതിര്‍പ്പ് പ്രകടിപ്പിക്കുകയും ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഗ്വാഡോയെ പ്രസിഡന്റായി അംഗീകരിച്ചതില്‍ അമേരിക്കയ്ക്ക് പുറമെ കാനഡയും അര്‍ജന്റീനയും ബ്രസീലും ഉണ്ട്.

ഏതൊക്കെ രാജ്യം അംഗീകരിച്ചാലും ഗ്വഡോയെ പ്രസിഡന്റായി കാണാന്‍ കഴിയില്ലെന്നും താന്‍ തന്നെയാണ് പ്രസിഡെന്റെന്നും മഡുറോ വ്യക്തമാക്കി. എന്നാല്‍ മഡുറോ ഭരണത്തിനെതിരെ വെനസ്വേലയിലെ തെരുവുകളില്‍ പ്രക്ഷോക്ഷഭങ്ങള്‍ തുടരുകയുമാണ്.

DONT MISS
Top