“ഇതുവരെ പരിശീലകരുടെ സെലക്ഷന്‍ നയങ്ങളില്‍ ഇടപെട്ടിട്ടില്ല, ഇനിയുണ്ടാകും”, ബ്ലാസ്‌റ്റേഴ്‌സ് ഉടമ നിമ്മഗഡ്ഡ പ്രസാദ്‌

ഇതുവരെ പരിശീലകരുടെ ടീം സെലക്ഷനില്‍ ഉടമകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് ടീം ഉടമകളിലൊരാളായ നിമ്മഗഡ്ഡ പ്രസാദ്. എന്നാല്‍ ഇനിമുതല്‍ ഇത്തരം ഇടപെടലുകളുണ്ടാകും. എന്നാല്‍ ഒരു കൈകടത്തല്‍ പോലാകില്ല, കോച്ചിനെ ബഹുമാനിച്ചുള്ള ഇടപെടലാകും അതെന്നും അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലാസ്റ്റേഴ്‌സിന് ഇതുവരെ നല്ല മിഡ്ഫീല്‍ഡര്‍മാര്‍ ഉണ്ടായിട്ടില്ല എന്ന പരാതി തീര്‍ക്കും. വിദേശ മിഡ്ഫീല്‍ഡര്‍മാരെ എത്തിക്കും. മിഡ്ഫീല്‍ഡര്‍മാര്‍ എത്താത്തത് പണം മുടക്കാത്തതിനാലാണ് എന്ന പ്രചരണം ശരിയല്ല. ബെര്‍ബറ്റോവ് തന്നെ ഉദാഹരണം. കൂടുതല്‍ പണം മുടക്കിയാല്‍ കൂടുതല്‍ നല്ല കളിക്കാരന്‍ ആകണമെന്നില്ല എന്നും പ്രസാദ് പറഞ്ഞു.

ഇനിയുള്ള മത്സരങ്ങളില്‍ ഇനിയൊന്നും തെളിയിക്കാനില്ല എന്ന് കരുതരുത്, അഭിമാനം സംരക്ഷിക്കാനാണ് ഈ മത്സരങ്ങള്‍ എന്നും അദ്ദേഹം പറയുന്നു. നാളെ എടികെയുമായി ബ്ലാസ്റ്റേഴ്‌സ് ഏറ്റുമുട്ടുമ്പോള്‍ ടീമിന് എന്ത് മെച്ചമാണ് ഉണ്ടാവുക എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

DONT MISS
Top