റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണം, ഊര്‍ജിത് പട്ടേലിന്റെ രാജി ഗൗരവപൂര്‍വം കാണണം: രഘുറാം രാജന്‍

ദാവോസ്: റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് മുന്‍ റിസര്‍വ്ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍. ഊര്‍ജിത് പട്ടേലിന്റെ രാജി ഗൗരവപൂര്‍വം കാണണം. ജിഎസ്ടി മികച്ച ചുവടുവയ്പ്പായിരുന്നുവെങ്കിലും നോട്ട് നിരോധനം പരാജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യസര്‍ക്കാറാണ് അധികാരത്തിലെത്തുന്നതെങ്കില്‍  രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ധനമന്ത്രിയാകില്ല. താനൊരു രാഷ്ട്രീയക്കാരനല്ല എന്നും അതേക്കുറിച്ച് കേള്‍ക്കുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് കര്‍ഷകരുടെ പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണമെന്നും തൊഴിലില്ലായ്മ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തില്‍ പങ്കെടുത്തശേഷം ഒരു ദേശീയ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

DONT MISS
Top