കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ഡോണാള്‍ഡ് ട്രംപ് 8,158 കള്ളങ്ങള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്

വാഷിംഗ്ടണ്‍: കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് 8,158 കള്ളങ്ങള്‍ പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. ഫാക്ട്  ചെക്ക് എന്ന വെബ് സൈറ്റാണ് ട്രംപ് നടത്തിയ പ്രസ്താവനകളുടെ ആധികാരികത പരിശോധിക്കുകയും അദ്ദേഹം 8,158 കള്ളങ്ങള്‍ പറഞ്ഞു എന്ന് കണ്ടെത്തുകയും ചെയ്തത്. വാഷിംഗ്ടണ്‍ പോസ്റ്റാണ് ഇതിന്റെ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം 6000 തെറ്റായ പ്രസ്താവനകളാണ് ട്രംപ് നടത്തിയത്. അധികാരത്തില്‍ എത്തി 466 ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും 3,001 വസ്തുതവിരുദ്ധമായ പ്രസ്താവന ട്രംപ് നടത്തിയിരുന്നു എന്നും റിപ്പോര്‍ട്ട് പറയുന്നു. 2018 ലാണ് കുടുതല്‍ കള്ളങ്ങള്‍ പറഞ്ഞത്. കുടിയേറ്റവുമായി ബന്ധപ്പെട്ട് കാര്യങ്ങളെക്കുറിച്ചാണ് ട്രംപ് ഏറ്റവും കൂടുതല്‍ കള്ളങ്ങള്‍ പറഞ്ഞത് എന്നും റിപ്പോര്‍ട്ടിലുണ്ട്.

DONT MISS
Top