നികുതിവെട്ടിപ്പ്: കനത്ത പിഴയടച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ജയില്‍ ശിക്ഷയില്‍നിന്ന് കഷ്ടിച്ച് ഒഴിവായി

മാഡ്രിഡ്: നികുതി വെട്ടിപ്പ് കേസില്‍ കനത്ത തുക പിഴയായി അടച്ച് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജയില്‍ ശിക്ഷയില്‍നിന്ന് ഒഴിവായി. 18.8 മില്യണ്‍ യൂറോയാണ് അദ്ദേഹം പിഴയൊടുക്കിയത്. ഏകദേശം 155 കോടി രൂപയോളം വരുമിത്.

എന്നാല്‍ കനത്ത പിഴ തുകയല്ല ആരാധകരുടെ പ്രിയ റോണോയെ ജയില്‍ ശക്ഷയില്‍നിന്ന് രക്ഷിച്ചത്. സ്‌പെയിനിലെ നിയമമാണ് താരത്തിന് തുണയായത്. നിയമപ്രകാരം ആദ്യമായി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്നയാള്‍ ജയിലില്‍ കഴിയേണ്ടതില്ല. പ്രൊബേഷന്‍ കാലയളവായാണ് ഈ കാലം കണക്കാക്കപ്പെടുക. എന്നാല്‍ ഇനി മറ്റൊരു കേസില്‍ ഏതെങ്കിലും തരത്തിലുള്ള ജയില്‍ ശിക്ഷ വിധിക്കപ്പെട്ടാല്‍ ജയില്‍വാസം ആവശ്യമായി വരും.

ആദ്യം റൊണാള്‍ഡോ കുറ്റം നിഷേധിച്ചിരുന്നു. എന്നാല്‍, പിന്നീട് കുറ്റമേറ്റുപറയുകയും പിഴ അടയ്ക്കാമെന്നേല്‍ക്കുകയുമായിരുന്നു. 2011-2014 വരെയുള്ള കാലഘട്ടത്തിലാണ് തട്ടിപ്പ് നടന്നത്. ക്രിസ്റ്റിയാനോയ്ക്ക് ജയില്‍ ശിക്ഷ ഒഴിവായത് ആരാധകര്‍ക്കും ആശ്വാസമായി.

DONT MISS
Top