അഭ്യൂഹങ്ങള്‍ക്കും അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ക്കും വിട; ഇനി മഞ്ഞക്കുപ്പായത്തില്‍ വിനീതില്ല

സികെ വിനീത് കേരളാ ബ്ലാസ്‌റ്റേഴ്‌സിനോട് വിടപറയുമെന്ന് ഉറപ്പായി. കേരളത്തിനുവേണ്ടി ഇനി അദ്ദേഹത്തിന്റെ മാന്ത്രികക്കാലുകള്‍ ചലിക്കില്ലെന്ന് സ്ഥിരീകരണമെത്തി. റാഫിയുടെ പിന്നാലെ ചെന്നൈയിലേക്കാണ് വിനീതും പോകുന്നത്.

കേരളത്തിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ് സികെ വിനീത്. അവസാന മിനുട്ട് ഗോളുകളുടെ സ്‌പെഷ്യലിസ്റ്റായിരുന്ന വിനീതിന്റെ ബലത്തില്‍ നിരവധി കളികളാണ് ബ്ലാസ്റ്റേഴ്‌സ് വിജയിച്ചതും സമനില പിടിച്ചതും. നിലവില്‍ ഫോമില്‍ അല്ലായിരുന്നുവെങ്കിലും സബ്‌സ്റ്റിറ്റിയൂട്ടായി ഇറക്കാന്‍ ഇപ്പോഴും മികച്ച ഒപ്ഷനായിരുന്നു വിനീത്.

റാഫി, റിനോ ഇപ്പോള്‍ വിനീതും പോകുന്നതോടെ കേരളാ ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് താരങ്ങള്‍ ഒഴിഞ്ഞു. ലീഗില്‍നിന്ന് ഏകദേശം പുറത്തായ മട്ടിലാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്. പുതിയ പരിശീലകന്റെ കീഴില്‍ എന്താണ് പുതുതായി ടീം ചെയ്യുക എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

DONT MISS
Top