അവള്‍ക്കറിയാം നഷ്ടമാവുന്നതിന്റെ വില; പ്രേക്ഷകരുടെ ഉള്ളു നോവിച്ച് ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകളുടെ ഹ്രസ്വചിത്രം


നര്‍മ്മത്തിന്റെ വ്യത്യസ്താവതരണം കൊണ്ട് ധര്‍മ്മജന്‍ ബോള്‍ഗാട്ടി പ്രേക്ഷകര്‍ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ അച്ഛനു പിന്നാലെ മകളും അഭിനയ ജീവിതത്തിലേക്ക് കാല്‍വെക്കുകയാണ്. പക്ഷേ ധര്‍മ്മജന്റെ മകള്‍ വേദ എത്തുന്നത് പ്രേക്ഷകരെ ഒരേ സമയം ചിന്തിപ്പിച്ചും ഉള്ളു നോവിച്ചു കൊണ്ടുമാണ്. ജ്യോതിഷ് താബോര്‍ സംവിധാനം ചെയ്യുന്ന ബലൂണ്‍ എന്ന ഹ്രസ്വചിത്രത്തിലാണ് വേദ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചെറുതാണെങ്കിലും ചിത്രം പറഞ്ഞുവെക്കുന്നത് ചെറുതും വലുതുമായ ഒരുപാട് പേര്‍ തിരിച്ചറിയപ്പെടേണ്ട ഒരു വിഷയമാണ്. നഷ്ടപ്പെടുന്നവര്‍ക്ക് മാത്രമേ നഷ്ടത്തിന്റെ വേദനയറിയൂ എന്ന് പറയുന്നതുപോലെ, നഷ്ടമാകുന്ന ആ കുഞ്ഞുബാല്യം ചിത്രത്തിലൂടെ നമ്മെ പലതും പഠിപ്പിക്കുന്നു. സംഭാഷണങ്ങളില്ലാതെ തന്നെ ഒരു ചിത്രം പ്രേക്ഷകരുടെ കണ്ണില്‍ ഈറനണിയിക്കുന്നുണ്ടെങ്കില്‍ അത് ചിത്രത്തിന്റെ വിജയമാണ്. വേദയ്‌ക്കൊപ്പം നിരജ്ജന ദിനേശ്, പ്രിയ ജിനേഷ്, നോബിള്‍ ജോസ് എന്നിവരും കഥാപാത്രങ്ങളായെത്തുന്നു. ധര്‍മ്മജന്‍ തന്നെയാണ് ബലൂണിന്റ നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്.

DONT MISS
Top