കേരള ബാര്‍ കൗണ്‍സില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണമെന്ന് സുപ്രിംകോടതി

സുപ്രിംകോടതി

കേരള ബാര്‍ കൗണ്‍സില്‍ ഭരണസമിതി തിരഞ്ഞെടുപ്പ് ഫെബ്രുവരി മൂന്നിന് നടത്തണമെന്ന് സുപ്രിംകോടതി. റിട്ട: ജസ്റ്റിസ് കെടി തോമസിനെ നിരീക്ഷകനായി നിയമിച്ചു. കേരളത്തിന് പുറത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യം സുപ്രിംകോടതി തള്ളി. സംസ്ഥാനത്ത് നിഷ്പക്ഷ തിരഞ്ഞെടുപ്പ് നടക്കില്ലെന്നും അഡ്വക്കറ്റ് ജനറലിന് വോട്ടവകാശം പാടില്ലെന്നും ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം അംഗീകരിച്ചില്ല.

മാര്‍ച്ച് 18ന് ബാര്‍ കൗണ്‌സില്‍ തിരഞ്ഞെടുപ്പ് നടന്നെങ്കിലും മെയ് അഞ്ചിനാണ് ഫലം പ്രഖ്യാപിച്ചത്. നവംബര്‍ ഒന്നിന് കൗണ്‍സില്‍ നിലവില്‍ വന്ന ശേഷം ഭരണസമിതിയെ തിരഞ്ഞെടുക്കാന്‍ ശ്രമം തുടനാഗിയെങ്കിലും ബാര്‍ കൗണ്‌സില്‍ ഓഫ് ഇന്ത്യ അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് കേരള ബാര്‍ കൗണ്‌സില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഉത്തരവ് ഇറക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top