“ശരണമയ്യപ്പ സ്വാമിയേ കീ ജയ്”, അയ്യപ്പനെ സംരക്ഷിക്കാന്‍ തടിച്ചുകൂടിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി അമൃതാനന്ദമയി (വീഡിയോ)


സംഘപരിവാര്‍ സംഘടനയായ ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ വലതുപക്ഷ സംഘടനകളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന അയ്യപ്പഭക്തസംഗമത്തില്‍ ഭക്തലക്ഷങ്ങളെ ആവേശത്തിലാഴ്ത്തി മാതാ അമൃതാനന്ദമയിയുടെ വാക്കുകള്‍. ശരണമയ്യപ്പ സ്വാമിയേ കീ ജയ് എന്ന് ആവര്‍ത്തിച്ചാണ് അവര്‍ പ്രസംഗത്തിലേക്ക് കടന്നത്.

“ആചാര അനുഷ്ഠാനങ്ങള്‍ കളയരുത്. ശബരിമല സീസണ്‍ സമയത്ത് അമ്മ ഒരു റിസേര്‍ച്ച് പോലെ നടത്തി. 1015 വര്‍ഷം കണ്ടിന്യൂ ആയിട്ട് എല്ലാ ആശുപത്രികളിലും ആള്‍ക്കാരെ അയക്കും. ആ മാസങ്ങളില്‍ 3040 ശതമാനം രോഗികള്‍ കുറവാണ്. കാരണം ഈ സമയത്ത് അവര്‍ കുടിക്കുന്നില്ല. മാംസാഹാരം കഴിക്കുന്നില്ല. ഭാര്യമാരെ ചീത്തവിളിക്കുന്നില്ല. കുടുംബത്തോടൊപ്പം തന്നെ വ്രതമനുഷ്ഠിക്കുന്നുണ്ട്. അങ്ങനെ സമൂഹത്തില്‍ ശരീരവും മനസ്സുമായി താളലയം കൊണ്ടുവരുന്നതാണ് ക്ഷേത്രം. അതുകൊണ്ട് ഈ സംസ്‌കാരത്തെ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്”, അവര്‍ പറഞ്ഞു.

മുന്‍ ഡിജിപി സെന്‍കുമാറിന്റെ പ്രസംഗത്തിനിടെയാണ് അമൃതാനന്ദമയി വേദിയിലേക്ക് കടന്നുവന്നത്. ഇതോടെ പ്രസംഗം നിര്‍ത്തിവച്ച സെന്‍കുമാര്‍ അമൃതാനന്ദമയിയെ മൂന്നുവട്ടം കുമ്പിട്ട് വണങ്ങുകയും ചെയ്തു.

DONT MISS
Top