“നിങ്ങളുടെ ദുര്‍ഭരണത്തില്‍ നിന്ന് രക്ഷപ്പെടാനായി നിലവിളിക്കുന്നത് ഈ നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളും കര്‍ഷകരുമാണ്, നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും”, മോദിയുടെ പരിഹാസത്തിന് രാഹുലിന്റെ ഉഗ്രന്‍ മറുപടി

ദില്ലി: കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിപക്ഷ കൂട്ടായ്മയെ പരിഹസിച്ച പ്രധാനമന്ത്രിക്ക് രാഹുല്‍ ഗാന്ധിയുടെ ഉഗ്രന്‍ മറുപടി. പ്രതിപക്ഷ ഐക്യം അഴിമതിക്കാരുടെ കൂട്ടായ്മയാണെന്നും എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒത്തുചേര്‍ന്ന് രക്ഷിക്കൂ രക്ഷിക്കൂവെന്ന് നിലവിളിക്കുകയായിരുന്നുവെന്നുമാണ് പ്രധാനമന്ത്രി പരഹസിച്ചത്.

ശനിയാഴ്ച കൊല്‍ക്കത്തയില്‍ നടന്ന പ്രതിപക്ഷ ഐക്യറാലിയെ വിമര്‍ശിച്ച മോദിക്ക് ട്വിറ്ററിലൂടെയാണ് രാഹുല്‍ മറുപടി അറിയിച്ചത്.

‘സഹായത്തിനായുള്ള നിലവിളികള്‍ ഈ നാട്ടിലെ പാവപ്പെട്ടവരുടെയും, തൊഴില്‍ രഹിതരായ യുവാക്കളുടെയുമാണ്; ദുരിതത്തിലായ കര്‍ഷകരുടെയും ദലിതുകളുടേതും ആദിവാസികളുടേതുമാണ്; ക്ലേശം അനുഭവിക്കുന്ന ന്യൂനപക്ഷങ്ങളുടേതും തകര്‍ച്ച നേരിച്ച ചെറുകിട കച്ചവടക്കാരുടേതുമാണ്.നിങ്ങളുടെ കഴിവുകെട്ടതും സ്വേച്ഛാധിപത്യവുമായ ഭരണത്തില്‍ നിന്ന് രക്ഷ നേടാന്‍ യാചിക്കുന്നത് അവരാണ്. നൂറു ദിവസത്തിനുള്ളില്‍ അവര്‍ സ്വതന്ത്രരാകും.’

DONT MISS
Top