ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യന്‍ ഫെഡററെ മുട്ടുമടക്കിച്ച് ഗ്രീക്ക് യുവതാരം


മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിലവിലെ ചാമ്പ്യന്‍ റോജര്‍ ഫെഡററെ തോല്‍പ്പിച്ച് ഗ്രീക്ക് യുവതാരം. പ്രീ ക്വാര്‍ട്ടര്‍ റൗണ്ടിലാണ് 20 വയസ്സുകാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാനിസ് ഫെഡററെ തോല്‍പ്പിച്ചത്. 7-6, 6-7, 5-7, 6-7 എന്നിങ്ങനെയാണ് സ്‌കോര്‍ നിലകള്‍.

ആവേശകരമായ മത്സരത്തില്‍ ആദ്യ സെറ്റ് സ്വന്തമാക്കിയതിന് ശേഷമുള്ള മറ്റു മൂന്നു സെറ്റുകളിലാണ് ഫെഡറര്‍ക്ക് അടിപതറിയത്. കഴിഞ്ഞ തവണ ഡെനിസ് ഷപോവാലോവിനോട് തോറ്റ് ആദ്യ റൗണ്ടില്‍ പുറത്തായ താരമാണ് സ്റ്റെഫാനോസ്.

മെല്‍ബണില്‍ നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ഫെഡറര്‍ക്കൊപ്പം ജെര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍, റഷ്യയുടെ മരിയ ഷറപ്പോവ, ക്രൊയേഷ്യന്‍ താരം മാരിന്‍ സിലിച്ച് ടുടങ്ങിയവരും ക്വാര്‍ട്ടര്‍ കാണാതെ പുറത്തായിട്ടുണ്ട്.

DONT MISS
Top